August 5, 2020

ഗാർത്തുവെയിറ്റിന്റെ മലയാളവ്യാകരണസംഗ്രഹം – മലയാളത്തിന്റെ ആദ്യ അപഗ്രഥനാത്മകമാതൃക

ലിസ്റ്റൻ ഗാർത്തുവെയിറ്റ് – ജീവചരിത്രക്കുറിപ്പ്

മലയാള വ്യാകരണസംഗ്രഹത്തിന്റെ കർത്താവായ ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റിനെപ്പറ്റി വിശദമായ വിവരങ്ങൾ ലഭ്യമല്ല. ഗുണ്ടർട്ടിനു പകരക്കാരനായി എത്തുകയും ഗുണ്ടർട്ടിന്റെ കൃതികൾ വിപുലപ്പെടുത്തുകയും മലബാറിലെ വിദ്യാഭ്യാസപരിഷ്കരണത്തിൽ വലിയ സംഭാവനകൾ നൽകുകയും ചെയ്ത ഗാർത്ത്‌വെയിറ്റ് പക്ഷെ നമ്മുടെ ചരിത്രങ്ങളിൽ തമസ്കരിക്കപ്പെട്ട ഒരു വ്യക്തിത്വമാണ്.

ഗാർത്ത്‌വെയിറ്റിനെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്ധനായിരുന്നു ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ് എന്ന ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ് (James Grant Liston Garthwaite) (1833 – 1918 ഡിസംബർ 21) ഗുണ്ടർട്ടിനു പകരക്കാരനായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്ത്‌വെയ്റ്റ് ആയിരുന്നു.

1857 മുതൽ വിവിധ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനായും പിന്നീട് ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായും പ്രവർത്തിച്ചു. 1869 മുതൽ സ്കൂൾ ഇൻസ്പെക്റ്ററായി. പതിമൂന്നിലധികം ഇന്ത്യൻ ഭാഷകൾ ബ്രെയിലി പദ്ധതിക്ക് ഉപയുക്തമാകുന്ന രൂപത്തിൽ മാറ്റിയെടുത്തു. 1884-ൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. നിരവധി പാഠപുസ്തകങ്ങൾ തയാറാക്കുകയും, സർക്കാരിനുവേണ്ടി കന്നഡ, മലയാളം ഭാഷകളിലെ ഹർജികൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൈസർ ഇ ഹിന്ദ് എന്ന ബ്രിട്ടീഷ് ബഹുമതി നേടിയിട്ടുണ്ട്. (വിക്കിപീഡിയായിൽ നിന്നുള്ള വിവരങ്ങൾ)

Selection of Official Malayalam Documents-Liston Garthwaite(1868)  എന്ന പുസ്തകത്തിൽ ഗാർത്ത്‌വെയ്റ്റിനെ സംബന്ധിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ:

Inspector of Schools in Malabar and Canara
Malayalam Examiner to the University of Madras
Acting Canarese translator to government and
Acting Malayalam translator to government
പി ജെ തോമസ്സിന്റെ  മലയാളസാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്തകത്തിൽ ഗാര്‍ത്തൈ്വറ്റിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. “ഗുണ്ടര്‍ട്ടിന്റെ മലയാള വ്യാകരണത്തിന്റെ ആദ്യത്തെ 552 വകുപ്പുകൾ 1851ലാണ് പ്രസിദ്ധീകൃതമായത്. വിദ്യാര്‍ഥികരിച്ച് കളുടെ ആവശ്യത്തെ പുരസ്‌കരിച്ച് മലയാള വ്യാകരണം (ചോദ്യോത്തരം) 1860ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. . അതിന്റെ ശേഷം ഒരു പുതിയ പതിപ്പ് അദ്ദേഹം യൂറോപ്പിലേക്കു പോയ ശേഷം മലബാർ സ്‌കൂൾ ഇന്‍സ്‌പെക്ടറായിരുന്ന ഗാര്‍ത്തുവൈറ്റ് സായിപ്പിന്റെ സഹായത്തോടു കൂടി അച്ചടിപ്പിക്കുകയുണ്ടായി. മലയാള ഭാഷാ വ്യാകരണം. 569 വകുപ്പുകൾ വരെ മാത്രമേ ഗുണ്ടര്‍ട്ട് എഴുതിയിരുന്നുള്ള. തുടർന്നുള്ള 309 വകുപ്പുകൾ ഗാര്‍ത്തുവൈറ്റ് എഴുതിച്ചേര്‍ത്തതാണ്.”

ഗുണ്ടർട്ടിനെ പിന്തുടർന്നുവന്ന ഗാർത്തുവെയിറ്റ് മലയാളവ്യാകരണചോദ്യോത്തരം ഇംഗ്ലീഷ് വിവർത്തനത്തോടെ പരിഷ്കരിച്ചു പുന:പ്രസിദ്ധീകരിച്ചു. ഗുണ്ടർട്ടിന്റേതാണ് മൂലകൃതിയെങ്കിലും അത്  ചെറുതും കൂടുതൽ ഉപയോഗപ്രദവുമാക്കി ശരാശരി മിഷണറിക്ക് പ്രയോജനം ചെയ്യുന്ന രീതിയിലാണ് ഗാർത്തുവെയിറ്റ് പുനഃസംവിധാനം ചെയ്തത് എന്നാണ് കെ എം ജോർജ്ജ് പറയുന്നത്.( Western Influence on Malayalam Language and Literature By K. M. George, Sahitya Akademi, 1972 പേജ് 43)
1865,67 , 70 എന്നീ വർഷങ്ങളിലായി പല പരിഷ്കരണങ്ങൾ ഈ കൃതിക്കുണ്ടായി. ഇതേപറ്റി ഫ്രോയ്ൻ മേയറിന്റെ എ പ്രോഗ്രസ്സീവ് ഗ്രാമർ ഓഫ് മലയാളം ലാംഗ്വേജിന്റെ മുഖവുരയിൽ പറയുന്നുണ്ട്. (“The arrangement made more clear revised”,1865 “re arranged and enlarged,1867” translated”,1870 – A Progressive Grammar of the Malayalam Language By L. J. Frohnmeyer Asian Educational Services, 1989 -page XIV)
The India List  and India Office List 1905 ൽ ഗാർത്ത്‌വെയ്റ്റിനെ സംബന്ധിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ: GARTHWAITE, Liston, B.A., late Educn. Dept., Madras. — Served from 8th April, 1857, as head master of various schs. , and as dep. inspr. of schs. ; from Sept., 1869, served as inspr. of schs. ; fellow of Madras Univ., March, 1884 ; compiled Kanarese and Malayalam arzis Madras (conservator). — Joined the service, 21st Oct., 1875; dep. consr., Feb., 1876 ; consr., I July, 1905.  (published by Great Britain. India Office Harrison and Sons, 1819 page:500)
ഗൂഡല്ലൂർ, കോഴിക്കോട്കണ്ണൂർ മേഖലകളിൽ സ്കൂളുകളിൽ ഹെഡ് മാസ്റ്ററായും പിന്നീട് ഡ്യപ്യുട്ടി ഇൻസ്പെക്റ്ററായും ഇൻസ്പെക്റ്ററായും ജോലി ചെയ്ത ഗാർത്തുവെയിറ്റ് സർക്കാരിൽ വിവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിനായുള്ള അടിസ്ഥാന പഠനസാമഗ്രികൾ ഒരുക്കുന്നതിൽ ഗുണ്ടർട്ടാണ് അടിത്തറയിട്ടതെങ്കിലും അത് വിപുലീകരിച്ചത് ഗാർത്ത് വെയ്റ്റായിരുന്നു. മലയാളം ഗ്രാജുവേറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് തലങ്ങളിൽ പഠിക്കാനാവശ്യമായ കരിക്കുലം ഫ്രെയിം വർക്ക് ചെയ്തത് അദ്ദേഹമാണെന്നു പറയാം. ഇരുപതുവർഷത്തോളം അദ്ദേഹം മദിരാശി സർവ്വകലാശാലയിലെ മലയാളം ബിരുദ ബിരുദാനന്തരവിഭാഗത്തിനായി സിലബസ്സും ചോദ്യപേപ്പറുമൊക്കെ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
ഗാർത്തുവെയ്റ്റിന്റെ ചരമവാർത്ത 1919 ജനുവരി 11 ന്  ദി മെയ്‌ലിൽ വന്നത്
THE LATE MR. J. G.’L. GARTHWA1TE, B.A. (LONDON);

Mr. James Grant Liston Garthwaite, B A. (London), whose photograph we produce this week, was one of the most well known and highly respected citizens of Glenelg. After a short illness he passed away. in his sleep on Saturday, December 21, in his eighty-sixth, year. Although having won his well-earned retirement many years back, Mr. Garthwaite right up to the last set himself the self-imposed task of-translating a portion of Greek and other languages daily to keep his active brain fully engaged. During the war he was keenly interested in every development and progress thereof, keeping a diary of all the important phases with the assistance of his grandniece (Miss Nelly Lipsham), under whose care he was during his later years. His study was complete in every respect in regard to all matters of present-day interest. The British Government realised Mr. Garthwaite’ exceptional educational merits. He was amaster of languages in addition to his many other qualifications, and was engaged to translate the various Indian languages. In recognition of his valued

labours he was awarded the decoration K.I.H. (Kaisar-i-Hind), one of the last decorations instituted by the late Queen Victoria. The deceased was also the recipient of other distinctions for his meritorious work, and was granted a pension during his lifetime. The distinguished gentleman retired in 18S8, but his efforts in India had endeared him so much to this part of the British Empire that hegratuitously laboured with the missionaries and adapted a scheme whereby he was able to convert no less than thirteen different Indian languages to the Brailie system, making and circulating the books at his own expense. Having lost his wife he was drawn in 1895 to South Australia to visit relatives, returning at the call of his country for a short period. In I898 he again visited South Australia, and for the second time was recalled, but upon

his third visit to this country two years later he decided to take up his residence first at Norwood and later at Glenelg. His benevolence and Christian spirit manifested his sterling character. Many a home in the district was made happier by his acts done in an unostentatious manner, few knowing the source from which the help arrived. The sorrowing relatives in this State are Mr. Edward Lipsham (nephew) (Messrs-. F. H. Faulding and Co), grandniece, Miss Nelly K. Lipsham(Glenelg), Miss Jessie Lipsham (King’sPark). Mr. Eph. N. Walter (Norwood).Mrs. F Pilgrim, B.A. (Hyde Park). And grandnephew Sgt. E. F. Lipsham, A.I.F.(serving in France)


 • പേര്: മലയാള വ്യാകരണ സംഗ്രഹം
  താളുകൾ: 32
  രചയിതാവ്: ലിസ്റ്റൻ ഗാർത്തുവെയിറ്റ്
  പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  പ്രസിദ്ധീകരണ വർഷം: 1883

 

ഗാർത്തുവെയിറ്റിന്റെ വ്യാകരണം – മലയാളത്തിന്റെ ആദ്യ അപഗ്രഥനാത്മകമാതൃക

സ്കൂളുകളിൽ പഠനാവശ്യത്തിന് ഉപയോഗിക്കാൻ  ചെറുതും വിലകുറഞ്ഞതുമായ ഒരു വ്യാകരണപുസ്തകം വേണമെന്ന അത്യാവശ്യത്തെപ്രതിയാണ് താൻ ഈ വ്യാകരണം ചെയ്യുന്നതെന്ന് ഗാർത്തുവെയിറ്റ് മുഖവുരയിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ ഗവേഷണാത്മകവും സാഹിത്യാധ്വാനം ആവശ്യമുള്ളതുമായ കുറ്റമറ്റ ഒരു പരിശ്രമത്തിനു കഴിവുള്ള മറ്റാരെങ്കിലും ചെയ്യേണ്ട ജോലിയാണെങ്കിലും  അത് സംഭവിക്കായ്കയാൽ സാഹചര്യങ്ങളുടെ അത്യാവശ്യം പ്രമാണിച്ചുമാത്രമാണ് താൻ ഈ ഗ്രന്ഥ രചനയ്ക്കൊരുങ്ങുന്നതെന്ന് മുഖവുരയിൽ അദ്ദേഹം പറയുന്നുണ്ട്.

തന്റെ വ്യാകരണസമീപനം സ്വാഭാവികമായ അപഗ്രഥന ശൈലിയാണെന്നും കൃത്രിമമായ ഉദ്ഗ്രഥനശൈലിയല്ലെന്നും പറയുന്ന സായിപ്പ് സാമ്പ്രദായികനിർദേശാത്മകവ്യാകരണ സമീപനങ്ങളെ തള്ളുകയാണ് ചെയ്യുന്നത്. കേവലം വിവരണാത്മകമായല്ല , വിശകലനാത്മകമായി അതും  വലിയ യൂണിറ്റിൽനിന്ന് അപഗ്രഥനത്തിലൂടെ ഏറ്റവും ചെറിയ ഘടകത്തിലേക്ക് അതിൽനിന്നും വ്യാകരണസംവർഗത്തിന്റെ ഉറപ്പിക്കലിലേക്ക് വരുന്ന തികച്ചും നൂതനമായ  ഘടനാത്മകഭാഷാശാസ്ത്രപരമായ ഒരു ശൈലിയാണ് ഗാർത്തുവെയിറ്റ് പിന്തുടരുന്നത്. അക്ഷരം, ശബ്ദം, പദം, വാക്യം എന്ന് ചെറിയ യൂണിറ്റിൽ നിന്ന് വലിയ യൂണിറ്റിലേക്ക് സംരചനാത്മകമായിപോകുന്ന  മലയാളം ശീലിച്ച പതിവു ശൈലിയിലില്ല അത്. സായ്പ്പു തന്നെ തന്റെ ശൈലിയെപ്പറ്റി പറയുന്നു.

“കൃത്രിമവും ഉദ്ഗ്രഥനാത്മകവുമായ  രീതിയല്ല, സ്വാഭാവികമെന്നോ അപഗ്രഥനാത്മകമെന്നോ വിളിക്കാവുന്ന ഒരു രീതിശാസ്ത്രമാണ് ഞാൻ ഈ വ്യാകരണരചനയ്ക്കുപയോഗിച്ചിരിക്കുന്നത്. ശിശുക്കൾ സമാരിക്കുന്നതിനുമുന്നേതന്നെ ചിന്തിച്ചുതുടങ്ങുന്നുവെന്ന് നമ്മളിപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷരങ്ങളല്ല, ഭാഷണങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നൻ ആശയങ്ങൾക്കാണൂന്നൽ കൊടുക്കേണ്ടത്. അതുകൊണ്ട് വ്യാകരണബോധനത്തിന്റെ അടിസ്ഥാനം വാക്യമാവണം.  “

വരണ്ട സാങ്കേതികപദങ്ങളുപയോഗിച്ചല്ല സ്വാഭാവികവും കുട്ടികളുടെ ചിന്താപ്രക്രിയയ്ക്കിണങ്ങുന്ന അവരുറ്റെ വികസിക്കുന്ന ഭാഷാശേഷിക്കനുഗുണമായ  പ്രായോഗികവ്യാകരണമാണാവശ്യം എന്നാണദ്ദേഹത്തിന്റെ പക്ഷം. ആധുനിക ഭാഷാബോധനസമ്പ്രദായങ്ങളോടും സമീപനരീതികളോടുമുള്ള ഇഴയടുപ്പം  അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടിനുണ്ട്. ഒരു ദാർശനികവ്യാകരണമല്ല, ഭാഷാപഠനത്തിനു സഹായകമായ ഒരു പ്രായോഗിക കൈപ്പുസ്തകമാണ് തന്റെ ലക്ഷ്യമെന്ന സൂചനയാണിതുവഴി അദ്ദേഹം നൽകുന്നത്. ആശയവ്യക്തതയും അവതരണകൃത്യതയും സാധ്യമാക്കുക എന്നതാണ് പ്രധാനം എന്നദ്ദേഹം പറയുന്നു.

നിരീക്ഷണങ്ങൾ

സംവൃതോകാരം ഗ്രന്ഥത്തിൽ ഉപയോഗിച്ചു കാണുന്നില്ല. ഭാഷ എന്നതിന് വാക്ക് എന്ന ശബ്ദമാണ് ഗാർത്ത്‌വെയിറ്റ് ഉപയോഗിക്കുന്നത്.  (നമ്മുടെ വാക്കിനു മലയാളവാക്കു എന്നുപേർ)  വിചാരം തികവായി പറയുന്നതിനെയാണ് വാക്യം എന്നു പറയുന്നത്.

വാക്യത്തിൽ ചുരുങ്ങിയത് ആഖ്യ ആഖ്യാതം എന്നീപദങ്ങൾ വേണം എന്നുപറഞ്ഞ് തുടർന്നുനൽകുന്ന പദവിഭജനത്തിൽ നാമം ക്രിയ അവ്യയം എന്നു മൂന്ന് വിഭാഗങ്ങൾ മാത്രമേ മലയാളത്തിലുള്ളൂ എന്ന് അഭിപ്രായപ്പെടുന്നു. എ. ആറിനെ പോലെ ശബ്ദം, പദം എന്നീ സങ്കല്പനപരമായ വ്യവച്ഛേദനം ഗാർത്ത്‌വെയ്റ്റിൽ കാണുന്നില്ല. രൂപഭേദം വരാത്ത പദത്തിനാണ് അവ്യയം എന്ന് പറയുന്നത്. വ്യയം – മാറ്റമില്ലാത്തതെന്ന് അവ്യയത്തിന് വിശദീകരണം നൽകുന്ന സായ്പ്  ഇന്ന് നമ്മൾ  അവ്യയങ്ങൾ എന്ന് വിവക്ഷിക്കുന്നവയെയല്ല, മറിച്ച് ‘ഉം’, ‘ഓ’ (വികല്പനിപാതമല്ല, ചോദ്യവാചിയായ ‘ഏ’ ആണ് നൽകുന്നത് – പോന്നീലയോ ) എന്നീ നിപാതങ്ങളെയും ‘ഏ’ എന്ന സംബോധികയെയുമാണ് അവ്യയം എന്നുവിളിക്കുന്നത്.

പേർ ചൊല്ലുന്ന പദം ആഖ്യ അല്ലെങ്കിൽ നാമം എന്ന് നിർവചിച്ച് ഈ ആഖ്യ ചെയ്യുന്ന പ്രവൃത്തി, അല്ലെങ്കിൽ അത് ഇന്ന സ്ഥിതിയിൽ ഇരിക്കുന്നു എന്നതോ, അതുമല്ലെങ്കിൽ ക്രിയയുടെ ഫലം അനുഭവിക്കുന്നു എന്നതോ ആഖ്യാതമായി/ക്രിയയായി നിൽക്കുന്നു എന്നും നിർവചിക്കുന്നു. നാമത്തിനും ക്രിയയ്ക്കും രൂപഭേദങ്ങളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിഭക്തിയുടെയും കാലത്തിന്റെയും സൂചനമാത്രമേ നൽകുന്നുള്ളൂ.

 

നാമത്തിനു പ്രധാനമായും സർവ്വനാമം എന്ന വിഭാഗമേ നിർദേശിക്കുന്നുള്ളൂ. പലനാമങ്ങൾക്ക് പകരം നിൽക്കുന്നത് എന്ന അർത്ഥത്തിൽ ‘പ്രതിസംജ്ഞ’ എന്ന സംജ്ഞയാണ് സർവ്വനാമത്തിനു നൽകുന്നത് . (‘ഓരോ ആളുടെ പേർക്കു സംജ്ഞയായി നിൽക്കുന്ന നാമത്തിന്നു പ്രതിസംജ്ഞ എന്നുപേർ’)  സംഖ്യാനാമങ്ങൾക്കുപകരം നിൽക്കുന്നവയെ പ്രതിസംഖ്യാനാമമെന്നും ചൂണ്ടിക്കാണിക്കുന്ന നാമങ്ങളെ ചൂണ്ടുപേർ എന്നും നിർവചിക്കുന്നു. മുഴുവൻ, എല്ലാ, ഒട്ടു, ചെറ്റു മുതലായ സർവനാമരൂപങ്ങൾക്ക് സംഖ്യാസൂചനയില്ലാതിരിക്കെ അവയെ പ്രതിസംഖ്യകൾ എന്ന് കണക്കാക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്.  സാമാന്യവാചി എന്ന നിലയ്ക്കാണ് ഇന്ന് ഈവക രൂപങ്ങൾ പരിഗണിക്കപ്പെടുന്നത്. സർവ്വനാമത്തെ സംബന്ധിച്ച വിപുലമായ വർഗീകരണം കാണുന്നത് എ. ആറിന്റെ വ്യാകരണങ്ങളിലാണ്. ശബ്ദശോധിനിയിൽ അദ്ദേഹം സർവ്വനാമങ്ങളെ ഇരുപതായി തരംതിരിക്കുന്നുണ്ട്. ഇതിൽ മിക്ക അംശവാചി സർവനാമവും  എല്ലാ, ഒക്ക എന്നിവ സർവവാചിയുമാണ്. എ. ആർ ചോദ്യസർവനാമങ്ങൾ എന്ന് വിളിക്കുന്ന രൂപങ്ങൾക്ക് ചോദ്യപ്രതിസംജ്ഞാനാമങ്ങൾ എന്നാണ് ഗാർത്തുവെയിറ്റ് നൽകുന്ന പേര്. ചോദ്യ എഴുത്തുകളായ എ. ഏ, യാ എന്നിവയിൽനിന്നു ജനിക്കുന്ന നാമങ്ങൾ എന്നാണ് വിശദീകരണം. ഇതിൽ യാ എന്നത് (യാവൻ, യാവൾ) ഭാഷയിൽ നടപ്പുള്ള രൂപമല്ല.  ചോദ്യപ്രതിസഞ്ഞയോട് ഉം എന്ന അവ്യയം ചേർത്താൽ സർവ്വാർത്ഥപ്രതിസംഖ്യകൾ ഉണ്ടാകുമെന്ന നിരീക്ഷണവും ഗാർത്തുവെയിറ്റ് നൽകുന്നുണ്ട്. (ആരും, ഏതും, ഏവനും)

വചനത്തെ ഏകവചനം, ബഹുവചനം എന്നു തിരിച്ച് ആർ, മാർ, കൾ എന്ന് ബഹുവചനത്തിന് പ്രത്യയങ്ങൾ നൽകുന്നത് ആധുനികവ്യാകരണപ്രകാരം സമ്മതമായ കാര്യം തന്നെ.

നാമവും ക്രിയയും തമ്മിലുള്ള ചേർച്ച കാണിക്കുന്ന രൂപങ്ങളെ വിഭക്തി എന്ന് തുടർന്ന് ഉദാഹരണങ്ങളിലൂടെ നിർവചിച്ചുവെക്കുന്നു.

 1. ക്രിയയെ ചെയ്യുന്നവൻ ഇന്നവനെന്നു
 2. ക്രിയയെ അനുഭവിക്കുന്നതു ഇന്നതെന്നു
 3. ക്രിയ ഇന്നതിനാൽ ചെയ്യുന്നു എന്നു
 4. ക്രിയയുടെ അവസ്ഥ മുതലായതു
 5. ക്രിയ എവിടെ എന്നു
 6. നാമത്തെ ആശ്രയിക്കുന്ന
 7. ക്രിയ ഏതുപ്രകാരമെന്നു

കാണിക്കുന്ന  എന്ന് ഏഴു വിഭക്തിരൂപങ്ങളെപറ്റി വിശദീകരിക്കുന്നുണ്ട്. ഇതിൽ ക്രിയയുമായി ബന്ധമില്ലാത്ത നാമത്തെ സംബന്ധിച്ചു നിൽക്കുന്ന ആറാം വിഭക്തിക്ക് സംബന്ധ വിഭക്തി എന്നു പേർ നൽകുന്നുണ്ട്.. സംബന്ധികാവിഭക്തിയുടെ ഈ വ്യതിരിക്തത ഗാർത്തുവെയിറ്റ് ശരിയായി മനസ്സിലാക്കിയിരിക്കുന്നു.

പ്രഥമകർത്തൃവിഭക്തി, ദ്വിതീയകർമ്മവിഭക്തി, തൃതീയകരണവിഭക്തി സാഹിത്യതൃതീയ, ചതുർത്ഥി പഞ്ചമി. ഷഷ്ഠി സംബന്ധവിഭക്തി, സപ്തമി സ്ഥലവിഭക്തി എന്ന്  വിഭക്തികൾക്ക്  നടപ്പുരീതിയിൽ സംഖ്യാശബ്ദങ്ങൾ പേരുകളായി നിർദേശിക്കുന്നതൊടൊപ്പം കാരകാടിസ്ഥാനത്തിൽ സവിശേഷമായ കർത്തൃ, കർമ്മ, സംബന്ധ, സ്ഥല എന്നമാതിരി പേരുകൾകൂടി നൽകുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. സംസ്കൃതത്തിൽനിന്നു വ്യത്യസ്തമായി വിഭക്തികൾക്ക് പ്രത്യേക സംജ്ഞ നിർദേശിക്കുന്നതിന് എ ആർ കാരണങ്ങൾ പറയുന്നുണ്ടല്ലോ. തുടർന്ന് തന്റെ പരിഷ്കാരം എന്ന മട്ടിലാണദ്ദേഹം വിഭക്തിസംജ്ഞകൾ നൽകുന്നത്. എന്നാൽ ഗാർത്തുവെയിറ്റായിരുന്നു അദ്ദേഹത്തിന് ഇക്കാര്യത്തിൽ പൂർവ്വമാതൃക എന്ന് കാണാം.

മലയാളത്തിലില്ല എന്ന് എ ആർ പറയുന്ന അപാദാനാർത്ഥകമായ പഞ്ചമിയെക്കൂടി ഗാർത്തുവെയിറ്റ് വിഭക്തിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.

തൃതീയ കരണവിഭക്തി ആൽ സാഹിത്യതൃതീയ ഓട് എന്ന് പ്രയോജികയെയും സംയോജികയെയും ഒരുമിച്ച് തൃതീയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംബോധന അഥവാ വിളിരൂപം പ്രഥമയിൽത്തന്നെപെട്ടതാണെന്നും വേറെ വിഭക്തിയായികാണേണ്ടതില്ലെന്നുമാണ് ഗാർത്തുവെയിറ്റിന്റെ പക്ഷം. അത്ത്, ഇൻ തുടങ്ങിയ ഇടനിലകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഈ വക വളവിഭക്തിപ്രത്യയങ്ങൾ ചേർത്ത വിഭക്തികൾക്ക് വളവിഭക്തികൾ എന്ന പേരും നിർദേശിക്കുന്നുണ്ട്.

ലിംഗപ്രത്യയങ്ങളെപ്പറ്റി പറയുമ്പോൾ അ എന്ന് ഒരു സ്ത്രീപ്രത്യയത്തെപറ്റിക്കൂടി പറയുന്നുണ്ട്. സംസ്കൃതരീതിക്കനുസരിച്ച് ഭാര്യ എന്ന ശബ്ദമാണ് അതിന് ഉദാഹരണമായി നൽകുന്നത്.

പുരുഷനെ ഉത്തമ മധ്യമ പ്രഥമ എന്ന് പ്രധാനമായും മുന്നായിത്തന്നെയാണ് വിഭജിക്കുന്നത്. നാം ഏതിനെ വിചാരിച്ചു പറയുന്നുവോ ആയതു പ്രഥമപുരുഷനും, നാം ആ വിചാരത്തെ ആരോടു പറയുന്നു വോ ആ ആൾ മദ്ധ്യമപുരുഷനും, ആ പറയുന്ന നാം ഉത്തമപുരുഷനും ആകുന്നു ‘എന്നാണ് വിശദീകരണം.

ഒന്നിലധികം നാമങ്ങൾ ചേർന്ന്  ഒറ്റ അർത്ഥത്തെ ഉണ്ടാക്കുന്ന സമാസനാമം ഉണ്ടാകുന്നു എന്ന് പറയുന്നതോടൊപ്പം ഇതിൽ ചേരുന്ന നാമങ്ങളിൽ അവസാനനാമത്തിന്റെയൊഴികെയുള്ള മറ്റുള്ളവയുടെ പ്രത്യയങ്ങൾ ചേരുമാറില്ല എന്നും വിശദീകരിക്കുന്നുണ്ട്. ചൂണ്ടെഴുത്തു ചേരുന്നതു ചൂണ്ടുസമാസം ചോദ്യഎഴുത്തുകൾ ചേരുന്നത് ചോദ്യസമാസം സംഖ്യാശബ്ദം ചേരുന്നത് സംഖ്യാസമാസം എന്ന ഒരു തരം വിഭജനമാണ് സമാസത്തിനു നൽകുന്നത്. ഇത്  ഗാർത്തുവെയിറ്റിന്റെ സമാസസങ്കൽപ്പത്തെ വികലമാക്കുന്നുണ്ട്. എന്നാൽ ചൂണ്ടുപേർ സമാസമല്ല എന്നും അവിടെ ഒന്നിലധികം നാമങ്ങളല്ല ചൂണ്ടുപേരോടുകൂടി ലിംഗപ്രത്യയങ്ങൾ മാത്രമേ ചേർന്നിട്ടുള്ളൂ എന്നും ശരിയായി പറഞ്ഞുവെക്കുന്നുമുണ്ട്.

ക്രിയയ്ക്ക് ‘ ഇപ്പോൾ നടക്കുന്ന കാലം, കഴിഞ്ഞു പോയ കാലം. വരും കാലം’ .എന്നു മൂന്നു കാലഭേദമാണ് പ്രധാനം എന്നുപറഞ്ഞാണ് കാലപ്രകരണം ആരംഭിക്കുന്നത്. സാർവകാലികഭാവിയെ രണ്ടാം ഭാവികാലം എന്നാണു വിളിക്കുന്നത്. പ്രത്യയം ഉ, ഊ. ഭൂതകാലപ്രത്യയമായ തുവിന്റെ ഒട്ടുമിക്ക രൂപഭേദങ്ങളെയും എടുത്തുകാണിക്കുന്നുണ്ട്. പ്രകാരങ്ങലെ പ്രത്യേക ഗണമായി കാണാതെ കാലത്തിനൊപ്പം വിധി എന്ന ഒരു രൂപഭേദമായി പരിഗണിക്കുകയാണു ചെയ്യുന്നത്. കൽപ്പിക്കുക അപേക്ഷിക്കുക എന്ന് രണ്ട് വ്യത്യസ്ത അർത്ഥങ്ങളും ഇവയ്ക്ക് കൽപ്പിക്കുന്നു. നിയോജകപ്രകാരത്തിന്റെ മധ്യമബഹുവചനത്തിനുള്ള പ്രത്യയവ്യത്യാസം ഇവിടെ നിരീക്ഷിക്കുന്നുണ്ട്.

ക്രിയകളെ പൂർണ്ണം, അപൂർണ്ണം എന്നാണു വിഭജിക്കുന്നത്. പിൻവരുന്നനാമത്താൽ പൂണ്ണമായ്‌വരുന്ന ക്രിയക്കു ക്രിയാശബ്ദന്യൂനമെന്നും(പേരെച്ചം) ക്രിയയാൽ പൂർണ്ണമായി വരുന്ന അപൂർണ്ണക്രിയയ്ക്ക്  ക്രിയാന്യുനമെന്നും (വിനയെച്ചം) എന്നും സംജ്ഞ നൽകുന്നു. ശബ്ദന്യൂനവും ക്രിയാന്യൂനവും ഭൂത, ഭാവി, വർത്തമാനങ്ങൾ എന്ന വിധത്തിൽ മൂന്നായി പിരിയുന്നു എന്നാണ് ഗാർത്തുവെയിറ്റ് നൽകുന്ന വിഭജനം. ഇവയ്ക്ക് ഉദാഹരണങ്ങൾ നൽകുന്നുണ്ടെങ്കിലും പേരെച്ച വിനയെച്ചപ്രത്യയങ്ങളെ എടുത്തുകാണിക്കുന്നില്ല. ഭൂതഭാവി വർത്തമാന വ്യത്യാസം കൂടാതെ ക്രിയാന്യൂനത്തിന് സംഭാവന( എ. ആർ പറയുന്ന പാക്ഷികവിനയെച്ചം), അനുവാദകം ( ആൽ +ഉം – ആശംസകാപ്രകാരമായാണ് മാറുന്നത്) എന്നീ വകഭേദങ്ങളും നൽകുന്നുണ്ട്.

ക്രിയാനാമം, ക്രിയാപുരുഷനാമം എന്നിങ്ങനെ ക്രിയയുടെയും നാമത്തിന്റെയും ലക്ഷണങ്ങൾ കാണിക്കുന്ന വിധം രൂപങ്ങളുണ്ടെന്നു പറഞ്ഞ് എന്നാലിവയ്ക്ക് ക്രിയാലക്ഷണം കാണുന്നതുകൊണ്ട് ക്രിയയുടെ വിഭാഗത്തിൽത്തന്നെ പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. ക്രിയാവിഭജനത്തിലെ സൂക്ഷ്മതക്കുറവ് ഇവിടെയൊക്കെക്കാണാം.  നടുവിനയെച്ചം നാമനിർമ്മായി തദ്ധിതം പോലെയുഌഅ വ്യുത്പന്നരൂപങ്ങൾ ഇവയൊക്കെ ക്രിയകൾക്കകത്ത് കെട്ടിയിരിക്കുന്നു.

വിധി നിഷേധം എന്ന് രണ്ടുതരം വാക്യരൂപങ്ങളെ അനുസരണം, നിഷേധം എന്നാണ് വിളിക്കുന്നത്. ആ തന്നെയാണ് നിഷേധപ്രത്യയമായി നൽകുന്നത്. കാരിതം അകാരിതം എന്നത് ബലക്രിയ(ക്ക ഉള്ളത്) അബലക്രിയ (ക്ക ഇല്ലാത്തത്) എന്ന മട്ടിലാണ് ഗാർത്തുവെയിറ്റ് പരിചയപ്പെടുത്തുന്നത്. ക്രിയാവിഭജനം സംബന്ധിച്ച ഗാർത്തുവെയിറ്റിന്റെ കാഴ്ചപ്പാടുകളെ പൂർണ്ണമായും സ്വാധീനിച്ചിരിക്കുന്നത് ഗുണ്ടർട്ട് വ്യാകരണമാണെന്നു പറയാം..

ഉണ്ടു, എന്നു, അരുതു, ഇല്ല, അല്ല മുതലായ ചില ക്രിയകൾക്കു മൂന്നു കാലങ്ങളും മറ്റും ക്രമമായി നടന്നുവരുന്നില്ല. ഈ വക ക്രിയക്കു ഊനക്രിയ എന്നുപേർ എന്ന് ഖിലധാതുക്കളെ പറ്റി വിശദീകരിക്കുന്നുണ്ട്.

ഒരു ക്രിയ കർത്താവിൽ മാത്രം അടങ്ങിനിൽക്കുമ്പോൾ അതിനു അകർമ്മകം എന്നും ഒരു ക്രിയ കർത്താവിൽനിന്നു ഉത്ഭവിച്ചു മറെറാരു പദത്തെ ഭരിക്കുമാറുള്ളതിനെ സകർമ്മകക്രിയ എന്നും അകർമ്മക സകർമ്മക ഭേദം കൂടി ക്രിയയ്ക്ക് കൽപ്പിക്കുന്നുണ്ട്.

വിശേഷണത്തെയും വാക്യകാണ്ഡത്തിന്റെ ഭാഗമായിക്കണ്ട് ആഖ്യ, ആഖ്യാതം, കർമ്മം ഇവകൂടാതെ വാക്യങ്ങളിൽ മറ്റ് ചില പദങ്ങൾ കൂടി കാണാം, ഇങ്ങനെ അധികമായിചേരുന്നതിന് വിശേഷണം എന്നു പേർ എന്നു നിർവചിക്കുന്നു. ആഖ്യാവിശേഷണം, ആഖ്യാതവിശേഷണം, കർമ്മ വിശേഷണം എന്നു മൂന്നായാണ് വിശേഷണത്തെ വർഗീകരിക്കുന്നത്. ജേഷ്ഠന്റെ മകൻ, ദയയൊടുകൂടി പറഞ്ഞു തുടങ്ങിയ രൂപങ്ങളെയൊക്കെ വിശേഷണത്തിന്റെ പട്ടികയിലാണുൾപ്പെടുത്തിയിരിക്കുന്നത്. സംബന്ധവിഭക്തി വിഭക്തിയല്ലെന്നും ഇവയെ ഭേദകത്തിന്റെകൂടെ ഉൾപ്പെടുത്തേണ്ടതാണെന്നുമുള്ള ചില പിൽക്കാല വൈയാകരണന്മാരുടെ നിരീക്ഷണത്തിനോടൊത്തുപോകുന്നതാണിത്.

ഉപവാക്യങ്ങളെക്കൂടി വിശേഷണത്തിന്റെ സന്ദർഭത്തിൽ പറഞ്ഞുവെക്കുന്നതും ഉചിതമായിട്ടുണ്ട്. പദങ്ങൾ മാത്രമല്ല, വാക്യങ്ങളും വിശേഷണമായി വരാമെന്നുപറഞ്ഞാണ് ഉപവാക്യങ്ങളെ അവതരിപ്പിക്കുന്നത്.

എ. ആറിൽ നിന്ന് വ്യത്യസ്തമായി പദവിഭജനത്തെ വാക്യരചനയുമായി ബന്ധപ്പെട്ട് വിശദീകരിക്കാനാണ് ഗാർത്തുവെയിറ്റ് ശ്രമിക്കുന്നതെന്നുപറയാം. വാക്യകാണ്ഡത്തിനു ശേഷമാണ് അക്ഷരകാണ്ഡത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വാക്യങ്ങൾ പദങ്ങൾകൊണ്ടുണ്ടാവുന്നു, പദങ്ങളോ അക്ഷരങ്ങൾകൊണ്ടുണ്ടാവുന്നു എന്ന് അപഗ്രഥിതശൈലിയിൽ ഭാഷാഘടനയെ വിശകലനം ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം. പ്രധാനവാക്യത്തിലെ ആഖ്യയും ഉപവാക്യത്തിലെ ആഖ്യയും ഒന്നായിരുന്നുകൂടാ എന്ന വാക്യരചനാതത്വത്തെക്കൂടി ഇവിടെ സൂചിപ്പിക്കുന്നുണ്ട്.

അക്ഷരങ്ങളിൽ സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്നവയെ സ്വരങ്ങൾ എന്നുപറഞ്ഞ് അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ,ഒ, ഓ, ഔ എന്നു പതിമൂന്നു സ്വരങ്ങളാണ് അക്ഷരമാലയിൽ നൽകുന്നത്. ൠ, ഌ, ൡ എന്നിവയെ സ്വരപ്പട്ടികയിൽ നിന്നൊഴിവാക്കിയിരിക്കുന്നു. ആര്യഭാഷാരീതിയിൽ എ. ആർ. സ്വരപ്പട്ടികയിൽ ഉൾപ്പെടുത്തിയിക്കുന്ന അം അ: എന്നിവയ്ക്കും സ്ഥാനമില്ല.

16 സ്വരങ്ങൾ 37 വ്യഞ്ജനങ്ങൾ ആകെ 53 അക്ഷരങ്ങൾ എന്നാണല്ലോ എ. ആറിന്റെ കണക്ക്. സ്വരങ്ങൾക്ക് ഹ്രസ്വദീർഘഭേദമല്ലാതെ സന്ധ്യക്ഷരം, സമാനാക്ഷരം എന്ന തരത്തിലോ ധ്വനിഭേദത്തിന്റെ അടിസ്ഥാനത്തിലോ വർഗീകരണമൊന്നും നൽകുന്നില്ല.  ക മുതൽ ക്ഷവരെ വ്യഞ്ജനങ്ങൾ എന്നല്ലാതെ ഏതേതെന്നു വിശദീകരിച്ചിട്ടില്ല. വർഗാക്ഷരങ്ങളിൽ ഖരമൃദുക്കളെപ്പറ്റി മാത്രമേ പറയുന്നുള്ളൂ. ഈ നിലയ്ക്ക് ഗാർത്തുവെയിറ്റിന്റെ അക്ഷരമാലാവിവരണം അവ്യവസ്ഥിതവും അപൂർണ്ണവുമാണെന്നു പറയാം.

വർണവികാരം എന്ന നിലയ്ക്കല്ല ശബ്ദങ്ങൾ ചേരുന്നതിനാണ് സന്ധി എന്നുപറയുന്നത്. ലോപം. ആഗമം. ദ്വിത്വം എന്ന് മൂന്ന് സന്ധിയെക്കുറിച്ചുമാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ആദേശമില്ല എന്നാൽ അഭ്യാസത്തിൽ  ആദേശരൂപമായ മമ്പലക കാണാം. അവിദഗ്ദ്ധമായി എഴുതിയ ഒരു കൈപ്പുസ്തകത്തിന്റെ സ്വഭാവം ഈ പുസ്തകത്തിൽ പലയിടത്തും ഇതുപോലെ കാണാം.

പുസ്തകാവസാനത്തിൽ വാക്യപരിച്ഛേദനരീതി നൽകിയിരിക്കുന്നു.  ഗാർത്തുവെയിറ്റ് തന്നെ എഡിറ്റ് ചെയ്ത് വിപുലീകരിച്ച ഗുണ്ടർട്ടിന്റെ മലയാളവ്യാകരണചോദ്യോത്തരത്തിന്റെ മാതൃകയാണിവിടെ സ്വീകരിക്കുന്നത്.

ഒരു ബ്രാഹ്മണൻ യാഗം ചെയ്‌വാൻ ആട്ടിനെ മേടിച്ചുകൊണ്ടുപോകുമ്പൊൾ വഴിയിൽവെച്ചു കണ്ടാറെ ദുഷ്ടന്മാർ പലരുംകൂടിബ്രാഹ്മണൻ ആട്ടിനെവിട്ടുപോകത്തവണ്ണം ഒരു ഉപായം ചെയ്യേണം എന്നു നിശ്ചയിച്ചു. എന്നൊരു വാക്യമാണ് ഗുണ്ടർട്ട് പരിച്ഛേദനത്തിനായി എടുക്കുന്നത്. പുസ്തകാവസാനത്തിൽ ഗദ്യരീതിയുടെയും പദ്യരീതിയുടെയും വാക്യപരിഛേദനസമ്പ്രദായം വെവ്വേറെ ഉദാഹരണങ്ങളിലൂടെ വിശകലനം ചെയ്യുന്നുണ്ട്.

ഇവിടെ ഗാർത്തുവെയിറ്റ്  പുറമേക്ക് കൂടുതൽ ലളിതവും ഉപവാക്യസമൃദ്ധവുമായ ഒരു വാക്യമാണ് വിശകലനത്തിനായെടുത്തുചേർത്തിരിക്കുന്നത്.

“ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ ഇരിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറെ എടോ വണ്ടേ. എന്നോടുകൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.”

ഇതിൽ ഒരു ചേർന്ന എല്ലാ നാമങ്ങളെയും സംഖ്യാസമാസം എന്ന നിലയ്ക്കാണ് പരിഗണികുന്നത്, മടിയനായ തുടങ്ങിയ എ. ആർ. വിഭാവകം എന്ന വിശേഷണമായി പറയുന്നതിനെ ഭൂതശബ്ദന്യൂനം ആയി ക്രിയകളുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു.

മലയാലവാക്യഘടനയുടെ സങ്കീർണ്ണതയെ വെളിവാക്കുന്നവിധം ഒരു വാക്യമായി ഇതിനെ പരിഗണിക്കാൻ വയ്യെങ്കിലും തന്റെ വ്യാകരണത്തിൽ മുമ്പ് പറഞ്ഞ ഒട്ടുമിക്ക വ്യാകരണഘടകങ്ങളെയും ഒരു വാക്യത്തിലൂടെ അതിന്റെ വാക്യധർമ്മം വിശദീകരിച്ച് എടുത്തുകാണിക്കാനാണ് ഗാർത്തുവെയിറ്റ് ശ്രമിക്കുന്നത്.

ചുരുക്കത്തിൽ കുട്ടികൾക്ക് വ്യാകരണബോധനം നൽകുന്നതിനാവശ്യമായ ഒരു കൈപ്പുസ്തകം എന്ന നിലയിൽ സമർത്ഥമാണ് ഗാർത്തുവെയിറ്റിന്റെ വ്യാകരണം എന്നു പറയാം. കേരളപാണിനീയം പോലെയോ വ്യാകരണമിത്രം പോലെയോ വ്യാകരണദർശനത്തിലധിഷ്ഠിതമോ മലയായ്മയുടെ വ്യാകരണം പോലെ മൗലികമായ ഒരു കൃതിയോ അല്ല മലയാളവ്യാകരണസംഗ്രഹം. എന്നാൽ പ്രായോഗികവ്യാകരണം എന്ന നിലയിൽ ആധുനിക ഭാഷാബോധനതത്വങ്ങളെ കൃത്യമായി പിന്തുടരുന്ന കൃതിയാണിതെന്നു പറയാതെ വയ്യ. കേരളപാണിനീയത്തിനു മുന്നേ കേരളക്കരയിലുടനീളം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഒരു വ്യാകരണപുസ്തകമായി ഇതു മാറിയതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ ചരിത്രത്തിൽ ഇത്രത്തോളം അവമതിക്കപ്പെട്ട, അവഗണിക്കപ്പെട്ട മറ്റൊരു വ്യാകരണകൃതിയുമില്ല എന്നുകൂടി പറയാതെവയ്യ.

 

 

 


FULL TEXT

ഗാർത്തുവെയിറ്റിന്റെ മലയാളവ്യാകരണസംഗ്രഹം – സമ്പൂർണ്ണപാഠം

ADVERTISEMENT

The want of a “very short and cheap Malayalam Grammar for use in purely vernacular schools has long been felt, and often expressed to me. I should have been glad to see the want supplied by some one of those who having more leisure for literary labour and research than I have, would have been able to produce a work without the defects which I apprehend will be found in my attempt; but as no one else came forward, and the demand was urgent, I thought it well to do what I could.

As   to   method,   I   have adopted the natural or analytical method in preference to the artificial  or synthetical one.    It is now recognized that children begin to think before they begin to spell, and that not the arbitrary symbols that we call letters, but  “thought expressed in  speech”,  i. e. the sentence—is the proper starting point of grammatical instruction.    Take children’s thoughts as they express them in words, teach them to mark “what they say, and whereof they affirm”  (Paul’s   1st Epistle to Timothy, i. 7) and  you have introduced them in  a natural and, if properly treated, an interesting way, to the study of practical   grammar,  that grammar  which   does  not consist of barren technical terms, but which is intended to accustom the child from the beginning to think over the meaning of what he says or hears or reads, and to discriminate among his words, so as to see how one word or one sentence  bears  upon the other. Such teaching, more than any other, tends to produce that most valuable result of culture, a habit of accuracy in   conception and statement, and cannot be omitted from any  sound system of instruction, however elementary.

I have to express my best thanks to the various gentlemen who have favoured me with suggestions. After the 1st edition was set up in type, proofs were circulated amongst various European and Native Malayalam scholars — the Rev. Ch. Muller, the Rev. J. H. Bishop, M. A., Mr. J. R. Thomas, B.A., Mr. N. Subba Rao, B. A., Mr. J. P. Lewis, Mr. P. 0. Pothan, Mr. T. Raman, etc. All were good enough to express their approval of the plan of the work, and several valuable suggestions have been received, which have had due attention.

L.G.

 

മലയാളവ്യാകരണ സംഗ്രഹം

 1. വാക്യകാണ്ഡം
 2. വാക്കിന്റെ സ്വഭാവത്തെയും ലക്ഷണങ്ങളെയും വിവരിക്കുന്ന ശാസ്ത്രം വ്യാകരണം ആകുന്നു.
 3. നമ്മുടെ വാക്കിന്നു മലയാളവാക്കു എന്നു പേർ.
 4. നാം ഈ പുസ്തകത്തിൽനിന്നു പഠിക്കുന്നതു മലയാളവ്യാകരണം തന്നേ.
 5. നാം വാക്കുകൊണ്ടു പറഞ്ഞറിയിക്കുന്നതു നമ്മുടെ ഉള്ളിലുള്ള വിചാരമാകുന്നു.
 6. നാം വിചാരിക്കുമ്പോൾ വല്ലതിനെക്കുറിച്ചും വിചാരിക്കേണ്ടതാണല്ലോ? അതുകൊണ്ടു എല്ലാ വിചാരത്തിലും രണ്ടു കാര്യങ്ങൾ അടങ്ങിയിരിക്കും; നാം ഏതിനെക്കുറിച്ചു വിചാരിക്കുന്നുവോ ആയതു ഒന്നു, അതിനെക്കുറിച്ചു നാം എന്തു വിചാരിക്കുന്നുവോ ആയതു മറ്റൊന്നു, ഇങ്ങനെ രണ്ടു വക തന്നേ.

ഉദാ:- കുതിര ഓടുന്നു എന്നതിൽ കുതിര എന്ന ഒരു വാക്കു നാം ഇന്നതിനെക്കുറിച്ചു വിചാരിക്കുന്നു എന്നും, ഓടുന്നു എന്ന മറ്റേ വാക്കു നാം അതിനെക്കുറിച്ചു വിചാരിക്കുന്നതു ഇന്നതു തന്നേ എന്നും കാണിക്കുന്നു.

 1. ഒരു വിചാരം പൂർണ്ണമായിപറഞ്ഞറിയിപ്പാൻ തക്കവണ്ണം വാക്കുകളെ ചേർത്തുപറയുന്നതായാൽ, ആയതിന്നു വ്യാകരണത്തിൽ വാക്യം എന്നു പറയുന്നു. വാക്യം എന്നുവെച്ചാൽ ഒരു വിചാരം തികവായി പറയുന്നോന്നത്രെ.

ഉദാ:- കുതിര എന്ന വാക്കു മാത്രം പറഞ്ഞാൽ, പൂർണ്ണമായ ഒരു അർത്ഥം ജനിക്കുന്നില്ല; കുതിരയെക്കൊണ്ടു നാം എന്തോ പറവാൻ വിചാരിക്കുന്നു എന്നോ, കുതിര വല്ലതും ചെയ്‌വാൻ പോകുന്നു എന്നു നാം പറവാൻ പോകുന്നു എന്നോ തോന്നും; എന്നാൽ ഓടുന്നു എന്ന വാക്കും കൂടെ ചേർത്തു പറയുന്നതിനാൽ അർത്ഥം പൂർണ്ണമാകുന്നു.

 1. നാം ഏതിനെക്കുറിച്ചു വിചാരിക്കുന്നുവോ അതിന്നു ആഖ്യ എന്നും , ആ ആഖ്യയെക്കുറിച്ചു നാം എന്തു വിചാരിക്കുന്നുവോ അതിന്നു ആഖ്യാതം എന്നും, ഈ രണ്ടു പേരുകൾ വ്യാകരണ ശാസ്ത്രത്തിൽ നടപ്പുണ്ടു.
  ആകയാൽ ഒരു വാക്യത്തിൽ ചുരുങ്ങിയാൽ ആഖ്യ, ആഖ്യാതം എന്നീ രണ്ടു പദങ്ങൾ വേണം.
  ഉദാ:- ഇടി മുഴങ്ങുന്നു, ജനങ്ങൾ പേടിക്കുന്നു ഇവയിൽ ഇടി, ജനങ്ങൾ ഈ രണ്ടും ആഖ്യകളും; മുഴങ്ങുന്നു, പേടിക്കുന്നു ഈ രണ്ടും ആഖ്യാതങ്ങളും ആകുന്നു..
  ഗുരുനാഥൻ അമ്പുവിനെ ശിക്ഷിച്ചു. ഈ വാക്യത്തിൽഗുരുനാഥൻ എന്ന ആഖ്യയും ശിക്ഷിച്ചു എന്ന ആഖ്യാതവും കൂടാതെ ശിക്ഷയെ അനുഭവിക്കുന്ന അമ്പുവിനെ എന്ന പദവും കാണ്മാനുണ്ട്. ഇങ്ങിനെ ചില വാക്യങ്ങളിൽ ആഖ്യാതം അനുഭവിപ്പിക്കുന്നതു കാണിക്കുന്ന ഒരു പദവും കൂടെ ആവശ്യമായി വരും. അതിന്നു കർമ്മം എന്നു പേർ. അമ്പുവിനെ എന്നതു കർമ്മം ആകുന്നു.
  അഭ്യാസം 1. താഴെ എഴുതിയ വാക്യങ്ങളിലെ ആഖ്യകളെയും ആഖ്യാതങ്ങളെയും വെവ്വേറെ എഴുതിക്കാണിക്ക

1, കുട്ടി പാടുന്നു 2. മരം പൊട്ടിവീണു. 3. സിംഹം ഗർജ്ജിക്കുന്നു. 4. പക്ഷികൾ പറക്കുന്നു. 5. അവൻ വന്നില്ല 6. വരുമോ നീ 7. അയാൾ വരട്ടെ. 8. കാളകൾ മനുഷ്യരെ കുത്തും. 9. കുട്ടികുളത്തിൽ വീണു. 10, ആനമരം വലിക്കും. 11. അമ്മ മകനെ എടുത്തു. 12. എരുതു വണ്ടി വലിക്കും. 13. ഗുരുനാഥൻ കുട്ടിയെ അടിച്ചു. 14. പശുക്കൾ പുല്ലുതിന്നുന്നു. 15. കുട്ടി ഞെട്ടിക്കരഞ്ഞു. 16. ആന അലറിപ്പാഞ്ഞു. 17. അച്ഛൻ മകനെ എടുത്തു മടിയിൽ ഇരുത്തി. 18. സിംഹം ആനയെ പിടിച്ചുപിളർക്കും. 19. അവനെ കണ്ടുവോ? 20. രാമൻ എഴുന്നീറ്റു. 21. ആത്മാവു നമ്മുടെ ശരീരത്തിനുള്ളിൽ പാർക്കുന്നു. 22. പിന്നെ വാ, നീ 23. അമ്പു വീടും പറമ്പും വിറ്റു.24. ഇതു നല്ല കിണർ 25. അതു എന്തൊരു വീടു? 26. കൃഷ്ണൻ രാമനെ അടിച്ചു. 27. ഇവൻ പാഠം മുഴുവൻ പഠിച്ചു.  28. കൂട്ടികൾക്കു ഉത്സാഹം വേണ്ടതു 29. എല്ലാവരും നേടി ഉണ്ടു. 30. നിങ്ങൾ എവിടെ പോകുന്നു? 31 . ആനയോ ഏറ്റവും പൊക്കമുള്ള ജന്തുവാകുന്നു. 32. ഞാനും നീയും ചെല്ലുവാൻ ഗുരുനാഥൻ പറഞ്ഞു. 33. ഈ സ്ത്രി എന്റെ ജ്യേഷ്ഠത്തി ആകുന്നു. 34. അവ നല്ല സാധനങ്ങൾ അല്ല. 35. താൻ നാളെ വീട്ടിൽ വരുമോ? 36.. അമ്മമാർ തങ്ങളുടെ കട്ടികളെ സ്നേഹിക്കുന്നു. 87. രണ്ടു യുദ്ധവീരന്മാർ അവിടെ നിൽക്കുന്നു.

പദകാണ്ഡം

 1. ആഖ്യയായി നിൽക്കുന്ന പദം സാധാരണയായി യാതൊന്നിന്റെ പേർ ചൊല്ലുന്ന ഒരു പദം ആകുന്നു.

ഉദാ;-. കുതിര ഓടുന്നു എന്ന വാകൃത്തിൽ കുതിര എന്ന ആഖ്യ ഒന്നിന്റെ പേർ ചൊല്ലുന്ന പദമാകുന്നു.

 1. പേരുകൾ ചൊല്ലന്നതായ ഈ വക പദത്തെ നാമം എന്നു ചൊല്ലുന്നു. ആയതുകൊണ്ടു കുതിര എന്നതു ഒരു നാമപദം തന്നേ.

അഭ്യാസം ii, മുകളിൽ എഴതിയ ഒന്നാമത്തെ അഭ്യാസത്തിലുള്ള എല്ലാ നാമങ്ങളെയും എടുത്തു പട്ടികയായെഴുതുക.

 1. ആഖ്യാതമായി നിൽക്കുന്ന പദം പലപ്പോഴും ആഖ്യയായി നിൽക്കുന്നതു വല്ലതും ചെയ്യുന്നതായോ, വല്ല ഒരു സ്ഥിതിയിൽ ഇരിക്കുന്നതായോ, മറെറാരുത്തനാൽ ചെയ്യുന്നതു അനുഭവിക്കുന്നതായോ കാണിക്കുന്ന ഒരു പദമാകുന്നു.

ഉദാ:- കുതിര ഓടുന്നു എന്ന വാക്യത്തിൽ ഓടുന്നു എന്ന പദം കുതിര എന്ന ആഖ്യ എന്തു ചെയ്യുന്നു എന്നും, കുട്ടി അടിക്കപ്പെട്ടുഎന്ന വാകൃത്തിൽ അടിക്കപ്പെട്ടു എന്ന പദം  കുട്ടി എന്തൊന്നനുഭവിക്കുന്നു എന്നും, കൃഷ്ണൻ ഉറങ്ങി എന്ന വാകൃത്തിൽ ഉറങ്ങി എന്ന പദം കൃഷ്ണൻ ഇന്ന സ്ഥിതിയിൽ ഇരിക്കുന്നു എന്നും കാണിക്കുന്നു.

ഇങ്ങിനെ ചെയ്യുന്നതിനെയോ, അനുഭവിക്കുന്നതിനെയോ, ഇരിക്കുന്നതിനെയോ കാണിക്കുന്ന പദത്തെ ക്രിയാപദം എന്നു ചൊല്ലുന്നു.

അഭ്യാസം III. മുകളിൽ എഴുതിയ ഒന്നാമത്തെ അഭ്യാസത്തിലുള്ള എല്ലാ ക്രിയകളെയും എടുത്തു എഴുതുക.

 1. നാമത്തിന്നും ക്രിയക്കും പലവിധ രൂപഭേദങ്ങം ഉണ്ടു. നാമത്തിന്നുള്ള രൂപഭേദങ്ങളെ താഴെ എഴുതിയ ദൃഷ്ടാന്തങ്ങളിൽ കാണും.

ഉം. വേടൻ വരുന്നതു കണ്ടു, വേടനെ പേടിക്കരുതു എന്നീ വാകൃങ്ങളിൽ ഒന്നാമത്തേതിൽ വേടൻ എന്നും, രണ്ടാമത്തിൽ വേടനെ എന്നും രൂപത്തിനു ഭേദമായി കാണുന്നുണ്ടല്ലോ? ഇങ്ങിനെ നാമത്തിനു പല രൂപഭേദങ്ങളും ഉള്ളതായി കാണും.

 1. നാമത്തെ പോലെ തന്നേ ക്രിയക്കും രൂപഭേദങ്ങൾ ഉണ്ടെന്നു താഴെകാണും

ഉദാ:- എന്തിന്നു പേടിക്കുന്നു, വേടനെ പേടിച്ചു എന്നീ വാക്യങ്ങളിൽ ഒന്നാമത്തേതിൽ പേടിക്കുന്നു എന്നും, രണ്ടാമത്തിൽ, പേടിച്ചു എന്നും രൂപത്തിന്നു ഭേദമായ്കാണുന്നുവല്ലോ? ഇതേ പ്രകാരം തന്നെ ക്രിയയ്ക്കു ഇനിയും പല രൂപഭേദങ്ങളും ഉള്ളതായി കാണും.

13, എപ്പോഴും ഒരേ പ്രകൃതത്തിൽ തന്നേ നിൽക്കുന്നതല്ലാതെ രൂപത്തിന്നു ഒരിക്കലും യാതൊരുഭേദവും വരാത്തതായമറ്റൊരു വക പദം ഉണ്ടു.

ഉദാ:- കാളയും ചത്തുപോയി, നാം പോന്നിലയോ, ഭംഗമേ വരൂ. ഇവയിൽ കാളയും എന്നതിലെ ഉം എന്നതിന്നും, പോന്നിലയോ എന്നതിലെ ഓ എന്നതിന്നും, ഭംഗമേ എന്നതിലെ ഏ എന്നതിന്നും രൂപത്തിനുഅവയുടെ സാക്ഷാൽ രൂപത്തിന്നു ഒരിക്കലും ഒരു ഭേം വരുന്നില്ല; ഇങ്ങിനെ:

രൂപത്തിനു ഭേദം വരാത്ത പദത്തിന്നു അവ്യയം*എന്നു പേർ

 1. മേൽപ്പറഞ്ഞ നാമം, ക്രിയ, അവ്യയം എന്നീ മൂന്ന് വിധ പദങ്ങൾ മാത്രമേ മലയാളവ്യാകരണത്തിൽ ഉള്ളൂ.

അഭ്യാസം iv ഒന്നാമത്തെ അഭ്യാസത്തിലുള്ള നാമങ്ങളെയും അവ്യയങ്ങളെയും എടുത്തു വെവ്വേറെ എഴുതുക.

 1. നാമാധികാരം,
 2. നാമങ്ങൾ ഒരുവിധം അല്ല, പലവിധം ഉണ്ടു. രാമൻ എന്നതു ഒരാളുടെ പേരാകകൊണ്ടു രാമൻ എന്നതു നാമം തന്നേ. മറ്റു ചില നാമങ്ങൾ ഒരാളുടെ പേർക്കു പ്രത്യേകിച്ചല്ല, ഓരോ

*  അവ്യയം എന്നതിലുള്ള വ്യയം എന്നതിന്നു മാറ്റം എന്നർത്ഥം..

ആളുടെ പേർക്കു സംജ്ഞയായ് നില്ക്കുന്നു. രാമൻ എന്നവൻ അമ്പു എന്നവന്നു വല്ലതും അയച്ചിരുന്നാൽ രാമൻ അമ്പുവിന്നു അയച്ചു എന്നു പറയുന്നതിന്നു പകരം രണ്ടാളും അന്യോന്യം ഞാൻ നിനക്കു അയച്ചു- നീ എനിക്കു അയച്ചു എന്നു പറയുന്നതിൽ ഞാൻ എന്നതും നീ എന്നതും രാമൻ അമ്പു എന്ന പേരുകൾക്കു പകരമായി നിൽക്കുന്നു; ഇങ്ങിനെ ഓരോ ആളുടെ പേർക്കു സംജ്ഞയായി നിൽക്കുന്ന നാമത്തിന്നു പ്രതിസംജ്ഞ എന്നു പേർ.

 1. വേറെ ചില നാമങ്ങൾ സംഖ്യകളുടെ പേരുകളാകുന്നു. ഒന്നു, രണ്ടു, മൂന്നു, പത്തു, നൂറു, ആയിരം, പതിനായിരം എന്നിവ സംഖ്യകളാകുന്നു.

ഉദാ:-. മുഴവൻ, എല്ലാം, ഒട്ടു, ഇത്തിരി, ചെറQ മുതാലായവ.

ഇവററിന്നു പകരം നില്പുന്നവററിനു പ്രതിസംഖ്യാനാമം എന്നു പേർ.

 1. മറ്റൊരുവക നാമം ആളുകളെയോ വസ്തുക്കളെയോസ്ഥലങ്ങളെയോ കാലങ്ങളെയോ മറ്റോ ചൂണ്ടി കാണിക്കുന്നു.

ഉം. അവൻ, ഇവൻ, ഇതു അവിടെ, ഇന്ന, അങ്ങു, ഇങ്ങു.

ഇങ്ങിനെ അ, ഇ, എന്നുള്ള ചൂണ്ടെഴുത്തുകൾകൊണ്ടു

ചൂണ്ടിക്കാണിക്കുന്ന ഈ വക നാമത്തെ ചുണ്ടുപേർ എന്നു ചൊല്ലന്നു.

 1. ചുണ്ടെഴുത്തുകളിൽനിന്നു ചൂണ്ടു പേരുകൾ ജനിക്കുന്ന പ്രകാരം തന്നേ ചോദ്യ എഴുത്തുകളായ എ. ഏ, യാ എന്നിവററിൽനിന്നു ഒരുവക നാമങ്ങൾ ജനിക്കുന്നതും ഉണ്ടു ; ഇവറ്റിനു ചോദ്യപ്രതിസംജ്ഞാനാമങ്ങൾ എന്നു പേർ.

ഉദാ:-. എവൻ, എവൾ, യാവൻ. യാവൾ, ഏതു.

ചോദ്യപ്രതിസംജ്ഞകളുടെ അവസാനത്തിൽ ഉം അവ്യയം ചേർക്കുന്നതിനാൽ സർവ്വാർത്ഥപ്രതിസംഖ്യകൾ ഉണ്ടാകുന്നു.

ഉദാ:- . ആരും, ഏതും എങ്ങും, എല്ലാവരും.

അഭ്യാസം V. ഒന്നാമത്തെ അഭ്യാസത്തിൽ ഉള്ള പലവിധ നാമങ്ങളെ വേർതിരിച്ചു പട്ടികയായെഴുതുക.

l9. വസ്തുക്കൾ ഒന്നോ അധികമോ ആയിരിക്കാമല്ലോ? ആകയാൽ നാമങ്ങൾക്കു വചനഭേദവും ഉണ്ടു. ഒന്നിനെ മാത്രം കുറിക്കുന്ന നാമത്തിനു ഏകവചനം എന്നും, പലരെയും കറിക്കുന്ന നാമത്തിനു ബഹുവചനം എന്നും പേർ.

ഉദാ:-. ബ്രാഹ്മണൻഎന്നു പറയുമ്പോൾ ഒരാളെ മാത്രമേ കുറിക്കുന്നുള്ളൂ, അതുകൊണ്ടു ബ്രാഹ്മണൻ എന്നതു ഏകവചനം തന്നേ.

ബ്രാഹ്മണൻ എന്നു പറയുമ്പോ ഒരാളെ അല്ല പലരെയും കുറിക്കുന്നതായകൊണ്ടു ബ്രാഹ്മണർ എന്നതു ബഹുവചനം തന്നേ. ഇപ്രകാരം സ്ത്രീകൾ, രാജാക്കന്മാർ എന്നിവകളും ബഹുവചനങ്ങd തന്നേ. ആർ, മാർ, കൾ ഇവ ബഹുവചനപ്രത്യയങ്ങൾ. .

അഭ്യാസം VI.. ഒന്നാമത്തെ അഭ്യാസത്തിലുള്ള നാമങ്ങൾ വചനപ്രകാരം പട്ടികയായെഴുതുക.

 1. ഒരു വാകൃത്തിൽ നാമവും ക്രിയയും തമ്മിലുള്ള ചേർച്ച ഒരുപ്രകാരമല്ല, പലപ്രകാരമായിരിക്കാം.

ഉദാ:- ഗോവിന്ദൻ(1)യജമാനന്റെ(6) കല്പനയാൽ(3) അങ്ങാടിയിൽനിന്നു(5) ഒരു

പിച്ചാങ്കത്തിയെ(2) സഹായത്തിൽ(7) വിലക്കു(4) വാങ്ങി.

ഈ  വാക്യത്തിൽ   1. ക്രിയയെ ചെയ്യുന്നവൻ ഇന്നവനെന്നു കാണിക്കുന്നു

 1. ക്രിയയെ അനുഭവിക്കുന്നതു ഇന്നതെന്നു       “
  3.. ക്രിയ ഇന്നതിനാൽ ചെയ്യുന്നു എന്നു              “
  4. ക്രിയയുടെ അവസ്ഥ മുതലായതു                   “
 2. ക്രിയ എവിടെ എന്നു “
  6. (21) നോക്കുക)                                           “
  7. ക്രിയ ഏതുപ്രകാരമെന്നു                                        “

ഈ പലപ്രകാരമുള്ള ചേർച്ച കാണിക്കുന്ന രൂപഭേദങ്ങൾക്കു വിഭക്തികൾ എന്നു പേർ.

 1. നാമത്തെ അല്ലാതെ ക്രിയയെ ഒരിക്കിലും ആശ്രയിക്കാത്ത ഒരു വിഭക്തി ഉണ്ടു; മുകളിൽ എഴുതിയ ഉദാഹരണത്തിൽ6 ഇനെ നോക്കുക.

മുകളിലെ വാക്യത്തിൽ യജമാനന്റെ എന്ന വിഭക്തി വാങ്ങി എന്ന ക്രിയയെ അല്ല, കല്പനയാൽ എന്ന നാമത്തെ സംബന്ധിച്ചു നിൽക്കുന്നു.

ഇതിനു സംബന്ധ വിഭക്തി എന്നു പേർ.

 1. വചനഭേദങ്ങളും വിഭക്തിഭേദങ്ങളും കുറിക്കുന്നതു നാമാന്ത്യത്തിൽ വല്ല അക്ഷരങ്ങളെയും ചേക്കുന്നതുകൊണ്ടേത്ര.

ഉദാ:- . ബ്രാഹ്മണർ, മകനെ എന്നീ പദങ്ങളിൽ ആദ്യത്തെ ബ്രാഹ്മണർ എന്നതിലെ അർ എന്നതു ബഹുവചനത്തെ വരുത്തുവാനായി ചേർത്ത അക്ഷരവും, മകനെ എന്നതിലെ എ എന്നതു ദ്വിതീയവിഭക്തിയെ വരുത്തുവാനായി ചേർത്ത അക്ഷരവും ആകുന്നു.

ഇങ്ങിനെ ചേരുന്ന അക്ഷരങ്ങൾക്കു പ്രത്യയം എന്നു പേർ.

 1. നാമത്തിന്നു വിഭക്തികൾ ഏഴുണ്ടു. അവയുടെ പേരുകളും പ്രതൃയങ്ങളും താഴെ കാണിച്ചിരിക്കുന്നു.

വിഭക്തികൾ                                        പ്രത്യയങ്ങൾ

 1. പ്രഥമകർത്തൃവിഭക്തി                 അൻ, അൾ,  അം ഇത്യാദി.

(ചിലപ്പോ പ്രകൃതി മാത്രം കാണും.)

 1. ദ്വിതീയകർമ്മവിഭകതി എ
 2. തൃതീയകരണവിഭക്തി ആൽ, സാഹിത്യതൃതീയക്ക്, ഓടു
 3. ചതുർത്ഥി ക്കു, നു.
 4. പഞ്ചമി ഇൽനിന്നു, ഉന്നു.
 5. ഷഷ്ഠി സംബന്ധവിഭക്തി ഉടെ, ന്റെ.
 6. സപ്തമി സ്ഥലവിഭകതി ഇൽ, കൽ, ക്കൽ.

*സംബോധന അല്ലെങ്കിൽ വിളിരൂപം പ്രഥമയുടെ ഒരു ഭേദം അത്രെ.

ഉദാ:- ദമനക! ജ്യേഷ്ഠ! പുത്ര!

 

 1. ചില നാമങ്ങളിൽ പ്രഥമ ഒഴികെയുള്ള വിഭക്തികം ഉണ്ടാക്കുവാനായി അത്തു, ഇൻ മുതലായ പ്രതൃയങ്ങളെ പ്രകൃതിയോടു ചേർക്കുമാറുണ്ടു. ഇങ്ങനെ ഉണ്ടാക്കിയ രൂപത്തിന്നു ആദേശരൂപം എന്നു പറയുന്നു. ആ വക നാമങ്ങളിൽ വളവിഭക്തിപ്രത്യയങ്ങൾ ഈ രൂപത്തോടു ചേർക്കുന്നു.

ഉദാ:-  രാജ്യത്തു, രാജ്യത്തിൽ, രാജ്യത്തിൽനിന്നു, തെരുവിന്നു മുതലായവ

*പ്രഥമ ഒഴികെയുള്ള എല്ലാ വിഭക്തികൾക്കും വളവിഭക്തികൾ എന്നു പേർ

 1. നാമത്തിനുള്ള വിഭക്തിഭേദങ്ങളുടെയും പ്രതൃയങ്ങളുടെയും ഉദാഹരണങ്ങൾ.

വിഭക്തികൾ           ഏകവചനം ബഹുവചനം

 1. പ്രഥമ മനുഷ്യൻ                മനുഷ്യർ
 2. ദ്വിതീയ മനുഷ്യനെ              മനുഷ്യരെ
 3. തൃതീയ മനുഷ്യനാൽ           മനുഷ്യരാൽ
  സാഹിത്യം              മനുഷ്യനോടു           മനുഷ്യരോടു
 4. ചതുർത്ഥി മനുഷ്യന്നു               മനുഷ്യർക്കു
 5. പഞ്ചമി മനുഷ്യനിൽനിന്നു    മനുഷ്യരിൽനിന്നു
 6. ഷഷ്ഠി മനുഷ്യന്റെ              മനുഷ്യരുടെ
 7. സപ്തമി മനുഷ്യനിൽ            മനുഷ്യരിൽ

അഭ്യാസം  VII. താഴെ എഴുതിയ നാമങ്ങൾ. ഇന്നിന്ന വിഭക്തികളിൽആണെന്നു പട്ടികയായി എഴുതി കാണിക്ക.

 1. ജ്യേഷ്ഠന്നു. 2. മരത്തിൽ. 3. കുട്ടിയെ. 4. കാൽക്കൽ. 5. നിന്റെ 6. ഗുരുനാഥനാൽ. 1. നിരത്തിന്മേൽനിന്നു. 8 . ദൂരത്തിൽ. 9 . രാജാവോടു. 10. പുത്രന്മാർക്കു.
 2. നാമത്തിന്നു വചനഭേദങ്ങളും വിഭക്തിഭേദങ്ങളും ഉള്ളതു കൂടാതെ ലിംഗം, പുരുഷൻ എന്നീ രണ്ടു ഭേ3ങ്ങളും കൂടെഉണ്ടു.

ലിംഗങ്ങൾ മൂന്നു: പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം.

 1. പുരുഷനെ കാണിക്കുന്നതു പുല്ലിംഗം തന്നേ; ഇതിന്നുപലപ്പോഴും അൻ പ്രതൃയം വരും.

ഉദാ:-. ബ്രാഹ്മണൻ, തീയൻ, അവൻ, ഇവൻ..

 1. സ്ത്രിയെ അറിയിക്കുന്നതു സ്ത്രീലിംഗം; ഇതിനു അൾ, ത്തി, അ എന്നീ പ്രതൃയങ്ങൾ പലപ്പോഴും ചേർന്നു കാണും.

ഉദാ:-. തീയത്തി, മകൾ, അവൾ, ഇവൾ, ഭാര്യ

 1. നപുംസകലിംഗം എന്നതു ആണും പെണ്ണം അല്ലാത്ത

തിനെയും കാര്യബോധം ഇല്ലാത്തതിനെയും കാണിക്കുന്നതു തന്നേ.

ഉദാ:-  മരം, ബുദ്ധി, രാജ്യം, പക്ഷി.

 1. നാം ഏതിനെ വിചാരിച്ചു പറയുന്നുവോ ആയതു പ്രഥമപുരുഷനും, നാം ആ വിചാരത്തെ ആരോടു പറയുന്നു വോ ആ ആൾ മദ്ധ്യമപുരുഷനും, ആ പറയുന്ന നാം ഉത്തമപുരുഷനും ആകുന്നു.

ഉദാ:-. നിന്നോടു പറവാൻ അവൻ എന്നോടു പറഞ്ഞു. ഈ വാകൃത്തിൽ അവൻ എന്നതു നാം ആരെ കുറിച്ചു പറയുന്നുവോ ആ ആളെ കാണിക്കകൊണ്ടു, അവൻ എന്ന നാമം പ്രഥമപുരുഷൻ തന്നേ; നിന്നോടു എന്നതു നാം ആരോടു പറയുന്നുവോ ആ ആളെ കാണിക്കുന്നതാകകൊണ്ടു ആയതുമധ്യമപുരുഷനും, എന്നോടു എന്നതു ആ പറയുന്ന ആളെ കാണിക്കുന്നതു കൊണ്ടു ആയതു ഉത്തമപുരുഷനും ആകുന്നു.

അഭ്യാസം VIII. താഴെ എഴുതിയ നാമങ്ങൾ ഏതേതു പുരുഷനെന്നും ലിംഗമെന്നും. വചനമെന്നും പറക.

 1. മകൻ. 2. അനുജത്തികൾ 3.. ഞങ്ങൾ. 4, സുന്ദരി. 5. അവൻ. 6. മകൾ.7. നിങ്ങൾ 8. പാർവ്വതി. 9. ഭർത്താവു. 10. ഭാര്യ, 11. സഹോദരൻ. 12. പക്ഷി, 13. ഉത്സാഹം. 14. നിന്റെ

31.പുരുഷഭേദം പ്രത്യേകിച പുരുഷപ്രതിസംജ്ഞകളിൽ കാണാം.

പുരുഷപ്രതിസം ജ്ഞകളും അവയുടെ രൂപഭേദങ്ങളും താഴെ കാണിച്ചപ്രകാരമാകുന്നു.

വിഭക്തികൾ  ഉത്തമ പുരുഷൻ                മദ്ധ്യമപുരുഷൻ                 പ്രഥമപുരുഷൻ

|ഏകവചനം| ബഹു വചനo |ഏകവചനം| ബഹുവചനം ഏകവചനം|ബഹുവചനം

പ്രഥമ           ഞാൻ  നാം             നീ               നിങ്ങൾ        താൻ            താങ്കൾ
ഞങ്ങൾ

ആദേശരൂപം         എൻ   ഞങ്ങൾ        നിൻ   നിങ്ങൾ                  തൻ             തങ്ങൾ

ദ്വിതീയ        എന്നെ          നമ്മെ നിന്നെ          നിങ്ങളെ       തന്നെ          താങ്കളെ
ഞങ്ങളെ                                                      തങ്ങളെ

തൃതീയ         എന്നാൽ       നമ്മാൽ        നിന്നാൽ നിങ്ങളാൽ          തന്നാൽ        താങ്കളാൽ
ഞങ്ങളാൽ                                                                       തങ്ങളാൽ

ചതുർത്ഥി      എനിക്കു       നമുക്കു          നിണക്കു നിങ്ങൾക്കു          തനിക്കു        താങ്കൾക്കു
ഞങ്ങൾക്കു                                                   തങ്ങൾക്കു

പഞ്ചമി  എങ്കൽനിന്നു നമ്മിൽനിന്നു നിങ്കൽനിന്നു നിങ്ങളിൽനിന്നു തങ്കൽനിന്നു താങ്കളിൽനിന്നു
ഞങ്ങളിൽനിന്നു                                            തങ്ങളിൽനിന്നു

ഷഷ്ഠി           എന്റെ നമ്മുടെ         നിന്റെ          നിങ്ങളുടെ     തന്റെ  താങ്കളുടെ
ഞങ്ങളുടെ                                                     തങ്ങളുടെ

സപ്തമി         എങ്കൽ         നമ്മിൽ         നിങ്കൽ         നിങ്ങളിൽ     തങ്കൽ താങ്കളിൽ
എന്നിൽ       ഞങ്ങളിൽ    നിന്നിൽ                 തന്നിൽ        തങ്ങളിൽ
തമ്മിൽ

 1. നാമം തനിയായി നിൽക്കുന്നതല്ലാതെ ചിലപ്പോൾ രണ്ടോ അധികമോ നാമങ്ങൾ ഒന്നിച്ചു ചേർന്നു ഒരേ അത്ഥം ജനിപ്പിക്കുമാറുണ്ടു

ഉദാ:-. അവന്നു ബുദ്ധി അല്പം തന്നേ എന്നതിൽ, അല്പം, ബുദ്ധി എന്നീ രണ്ടു വെവ്വേറെ നിൽക്കുന്ന നാമങ്ങൾ അൽപ്പബുദ്ധി എന്നു ഒന്നിച്ചു ചേർന്നു അല്പബുദ്ധിയുള്ളവൻ എന്നായി ഒരേ അത്ഥം ജനിപ്പിക്കുകൊണ്ടു, അല്ലബുദ്ധി എന്നതു രണ്ടുനാമങ്ങൾ അല്ല ഒരേ നാമം തന്നേ.

ഈ വക നാമത്തിനു സമാസനാമം എന്നു പേർ. ഇങ്ങിനെ ഒരേ അത്ഥം ജനിപ്പാനായി രണ്ടോ അധികമോ നാമങ്ങൾ ചേരുന്നതായാൽ, സാധാരണയായി ഒടുക്കത്തെ നാമത്തിൽ ഒഴികെ മറ്റുള്ളവയിൽ പ്രത്യയങ്ങൾ ചേരുമാറില്ല.

എങ്കിലും ആദേശരൂപവും ഏ  അവ്യയവും ഇവ രണ്ടും പൂർവ്വ പദാന്തത്തിൽ കാണാം.

ഉദാ:- സൂര്യചന്ദ്രന്മാർ = സൂര്യനും ചന്ദ്രനും  കൂടി ഇതിൽസൂര്യൻ എന്നതിൽ അൻ പ്രത്യയം വിട്ടുകളഞ്ഞു.

 1. സമാസം പലവിധം ഉണ്ടു. ആ തോട്ടം, ഈ പലക – ഇങ്ങിനെ ചൂണ്ടെഴുത്തുകൾ ചേർന്നുണ്ടാകുന്നതിനു ചൂണ്ടുസമാസമെന്നും എപ്പൂറം എന്നാൾ, എക്കര ഇങ്ങിനെ ചോദ്യെഴുത്തുകൾ ചേർന്നുണ്ടാകുന്നതിനു ചോദ്യ സമാസമെന്നും, ഒരാൾ, നാലു പശു ഇങ്ങിനെ സംഖ്യാപദങ്ങൾ ചേർന്നുണ്ടാകുന്നതിനു സംഖ്യാ സമാസം എന്നും പേരുകൾ ഉണ്ടു.

അഭ്യാസം  ix. താഴെ എഴുതിയവ ഇന്നിന്ന സമാസങ്ങൾഎന്നു പട്ടികയായെഴുതുക.

 1. കൂർമ്മബുദ്ധി. 2, രാമലക്ഷ്മണന്മാർ. 3. നൂറെറട്ടു കാതം. 4. ഏതൊരുത്തൻ.
 2. അട്ടിക്കു. 6. രാജ്യഭാരം. 7. ഈ സ്ഥലം. 8. ചോററുകറി. 9. പുറത്തേ വാതിൽ. 10. വിശ്വവിശ്രുതൻ,
 3. ചൂണ്ടു പേർ ഒരു സമാസം അല്ല. കാരണം അതിൽ രണ്ടോ അധികമോ നാമങ്ങൾ ചേന്നിട്ടില്ല. ചൂണ്ടു പേരുണ്ടാകുന്നതു ചൂണ്ടെഴുത്തുകളോടു ലിംഗവചനപ്രത്യയങ്ങൾ മാത്രം ചേർന്നിട്ടാകുന്നു.

ഉദാ:- അവൻ, ഇവൾ, ഇതു, അവർ എന്നിവറ്റിൽ അവൻ എന്നതു അ എന്ന ചൂണ്ടുപേരോടു കൂടി അൻ എന്ന പുല്ലിംഗപ്രത്യയവും, ഇവൾ എന്നതു ഇ എന്ന ചൂണ്ടെഴുത്തോടുകൂടി അൾ എന്ന സ്ത്രീലിംഗപ്രത്യയവും, ഇതു എന്നതു ഇ എന്ന ചൂണ്ടുപേരോടുകൂടി തു എന്ന നപുംസകപ്രത്യയവും, അവർ എന്നതു അ എന്ന ചുണ്ടെഴത്തോടു കൂടി അർ എന്ന ബഹുവചനപ്രത്യയവും മാത്രമേ ചേർന്നിട്ടുള്ളൂ.

 1. ക്രിയാധികാരം.
 2. ഇന്ന ഒരു കത്താവു ഇന്ന ഒരു ക്രിയയെ ചെയ്യുന്നു എന്നു നാം വിചാരിക്കുമ്പോൾ, ആയതു ഇന്ന ഒരു കാലത്തിലാണെന്നുനാം വിചാരിക്കേണ്ടതാകുന്നു. ഒരുവൻ കൊടുക്കലിന്റെയോ, വാങ്ങലിനെയോ കുറിച്ചു പറയുമ്പോൾ കൊടുക്കുന്നു എന്നാകട്ടെ. കൊടുത്തു എന്നാകട്ടെ, കൊടുക്കും എന്നാകട്ടെ പറയേണ്ടി വരും. ആയതുകൊണ്ടു ക്രിയക്കു മുഖ്യമായിട്ടുള്ള ഭേദം കാലഭേദം തന്നേ.
 3. കൊടുക്കുന്നു. കൊടുത്തു, കൊടുക്കും എന്നിങ്ങിനെ കാലഭേദങ്ങൾ മൂന്നു: ഇപ്പോൾ നടക്കുന്ന കാലം, കഴിഞ്ഞു പോയ കാലം. വരും കാലം.
 4. ഇപ്പോൾ നടക്കുന്നതിനെ കാണിക്കുന്നതിനു വർത്തമാനകാലം എന്നും, കഴിഞ്ഞു പോയതിനെ കാണിക്കുന്നതിനു ഭൂതകാലം എന്നും വരുവാനുള്ളതിനെ കാണിക്കുന്നതിനു ഭാവികാലം എന്നും പേർ.

ഉദാ:- കൊടുക്കുന്നു എന്നതു വർത്തമാനകാലം കൊടുത്തു എന്നതു ഭൂതകാലം, കൊടുക്കും എന്നതു ഭാവികാലം.

അഭ്യാസം X. താഴെ എഴുതിയ ക്രിയകളെ അവയുടെ കാലങ്ങൾ പ്രകാരം പട്ടികകളായി എഴുതി കാണിക്ക.

 1. എടുത്തു. 2, തെഴക്കുന്നു. 8 . ചൊല്ലി. 4. പറക്കും. b, കണ്ടു. 6 ചേർക്കുന്നു. 7, തകർത്തു. 8. പിടിച്ചു. 9. മടിക്കുന്നു. 10. വന്നു. 11. ശ്രമിച്ചു. 12. വളരും. 18. പോന്നു. 14. വീഴും. 15. വൈപ്പൂ. 16. തുള്ളി. 17. വളർന്നു. 18. കേൾപ്പു 19. ചുമന്നു. 20. പേടിക്കുന്നു. 21. തളരുന്നു. 22. തന്നു.
 2. വത്തമാനകാലത്തെ കാണിപ്പാനായിഉന്നു എന്ന പ്രത്യയവും, ഭൂതകാലത്തിന്നു ഇ, തു എന്നി പ്രത്യയങ്ങളും, 1-ാം ഭാവികാലത്തിന്നു ഉം എന്ന പ്രത്യയവും, 2-ാം ഭാവികാലത്തിനു ഉ, ഊ എന്നി പ്രത്യയങ്ങളും കാണാം.

*’തു’, ത്തു ആയും ന്തു ആയും കാണുന്നതും, – ത്തു, ച്ചുആയും ട്ടു ആയും റ്റു ആയും മാറുന്നതും, – ന്തു, ന്നു ആയും ണ്ടു ആയും ണു ആയും ണ്ണൂ ആയുംഞ്ഞു ആയും മാറുന്നതും ഉണ്ടു.

ഉദാ:- (വർത്തമാനകാലം) കൊടുക്കുന്നു എന്നതിൽ ഉന്നു പ്രത്യയവും; (ഭൂതകാലം) തൊഴുതു, കൊടുത്തു, വെന്തു, തച്ചു വിട്ടു., വിറ്റു, വന്നു, കണ്ടു. വീണു. പറഞ്ഞു എന്നിവയിൽ തു പ്രത്യയവും; വാങ്ങി എന്നതിൽ ഇ പ്രത്യയവും; (ഭാവികാലം) വാങ്ങും എന്നതിൽ ഉം പ്രത്യയവും; കൂടു, കേൾക്കൂ, നടപ്പൂ എന്നതിൽഉ, ഊ എന്നീ പ്രതൃയങ്ങളും കാണും.

അഭ്യാസം  xi. പത്താമത്തെ അഭ്യാസത്തിലുള്ള ഓരോ ക്രിയയുടെ പ്രത്യ യങ്ങളെ ഇന്നതെന്നു പട്ടികയായി എഴുതുക,

 1. മേല്പറഞ്ഞ മൂന്നു കാലങ്ങൾ കൂടാതെ, കല്പിക്കേണ്ടതിന്നും അപേക്ഷിക്കേണ്ടതിനും കാലപ്രതൃയങ്ങൾ ചേരാത്ത വാ, വരുവിൻ എന്നവയിൽ കാണുന്നപ്രകാരം ഒരു രൂപം ഉണ്ടു. ഇതിനു വിധി എന്നു പേർ. വിധിയിൽ ഏകവചനത്തിന്നും ബഹുവചനത്തിന്നും വെവ്വേറെ രൂപങ്ങൾ ഉണ്ടു.

ഉദാ:- ഏകവചനം വാ, ബഹുവചനം വരുവിൻ.

അഭ്യാസം xii. പത്താമത്തെ അഭ്യാസത്തിൽനിന്നു നാലു ക്രിയകളെ എടുത്തു അവയെ വിധിയിൽ ഏകവചനത്തിലും ബഹുവചനത്തിലും ആക്കി എഴതുക;അതിൽനിന്നു തന്നേ ഓരോ കാലത്തിനു മുമൂന്നു ദൃഷ്ടാന്തങ്ങൾ എടുത്തു പട്ടികയായെഴുതുക.

 1. ചില വിചാരങ്ങൾ മറെറാരു വിചാരത്തോടു ചേരുന്നവരെ തികവാകുമാറില്ല.

ഉദാ:-. അവൻ വന്നാൽ, അവനെ കടിച്ചു എന്നിങ്ങിനെ പറഞ്ഞാൽ മററും സംഗതി ഉണ്ടെന്നു സൂചിപ്പിക്കുന്നു; അവൻ വന്നാൽ എന്നു പറയുമ്പോൾ വന്നാൽ എന്തു? എന്നും, അവനെ കടിച്ചു എന്നു പറഞ്ഞാൽ, കടിച്ചതുഎന്തു എന്നും ചോദിക്കേണ്ടിവരും.

ഇങ്ങിനെ ക്രിയ പൂണ്ണമായും അപൂണ്ണമായും വരാം.

ഉദാ:-  അവനെ അട്ട കടിച്ച എന്നു പറയുമ്പോൾ അത്ഥം പൂണ്ണമായിരിക്കക്കൊണ്ടു കടിച്ചു എന്ന ക്രിയ പൂണ്ണക്രിയ തന്ന. അവനെ കടിച്ച എന്നു പറയുമ്പോൾ പൂണ്ണാത്ഥം ജനിക്കായ്കകൊണ്ടു കടിച്ചതു എന്തു എന്നു ചോദിക്കേണ്ടിവരും, അതിന്നു ഉത്തരമായി അട്ട എന്നു പറയേണ്ടിവരുന്നതാകയാൽ, കടിച്ചഎന്ന ക്രിയ അട്ട എന്ന നാമത്താൽ പൂർണ്ണമായ് വരുന്നു എന്നറിയാം.

 1. ഇങ്ങിനെ പിൻവരുന്ന നാമത്താൽ പൂണ്ണമായ്‌വരുന്ന ക്രിയക്കു ശബ്ദന്യൂനം എന്നു പേർ

കടിച്ച എന്ന ക്രിയഭൂതകാലമായതുകൊണ്ടു അതിന്നു ക്രിയാശബ്ദന്യൂനം എന്നു പേർ.

കുടിക്കുന്നു, കുടിക്കും എന്നിങ്ങിനെ വർത്തമാനഭാവിശബ്ദ ന്യൂനങ്ങളും ഉണ്ടു. ആയതുകൊണ്ടു

42, ശബ്ദ ന്യൂനങ്ങൾ മൂന്നു വിധം: വർത്തമാനം, ഭൂതം, ഭാവി.

 1. നാമങ്ങൾകൊണ്ടു പൂണ്ണമാകുന്ന അപൂർണ്ണക്രിയകൾ അല്ലാതെ, ക്രിയകൾകൊണ്ടു പൂർണ്ണമാകുന്ന അപൂർണ്ണക്രിയകളും ഉണ്ടു.

ഉദാ:-അവൻ വരുന്നുണ്ടു, ഞാൻ വിട്ടുപോയി, നി കളിപ്പാൻ വരുമോ. ഇവയിൽ വരുന്നു എന്ന വർത്തമാനം പൂണ്ണമല്ല, അതു ഉണ്ടു എന്ന ക്രിയയാൽ പൂർണ്ണമായി.

അപ്രകാരം വിട്ടു എന്ന ഭൂതം പോയl എന്ന ക്രിയയാലും, കളിപ്പാൻ എന്ന ഭാവി വരും എന്ന ക്രിയയാലും പൂർണ്ണമായി.ഈ വിധം ഉള്ളവററിനു ക്രിയാന്യൂനം എന്നുപേർ. ആയതുകൊണ്ടു

 1. ക്രിയാന്യൂനങ്ങൾ മൂന്നു വിധം: വർത്തമാനം, ഭൂതം, ഭാവി
 2. കടിച്ചാൽ എന്നിങ്ങനെ ഭൂതശബ്ദന്യൂനത്തോടു ആൽ പ്രത്യയം കൂടെ ചേർത്തതിനാൽ, സംഭാവന എന്ന ഒരു അപൂർണ്ണക്രിയാരൂപവും, കടിച്ചാലും എന്നിങ്ങിനെ ഈ സംഭാവനയോടു ഉം അവ്യയവും കൂടെ ചേർത്തതിനാൽ അനുവാദകം എന്ന മറ്റൊരു അപൂർണ്ണക്രിയാരൂപവും ജനിക്കുന്നതും ഉണ്ടു.*

*സൂചിതം. സംഭാവനക്കും, അനുവാദകത്തിന്നും രണ്ടു രൂപങ്ങൾ ഉണ്ടു. 19 നോക്കുക.

അഭ്യാസംxiii. താഴെ എഴുതിയ ക്രിയകളിൽ പൂണ്ണക്രിയകളെയും അപുർണ്ണക്രിയകളെയും അവയുടെ പേരുകളെയും കാലങ്ങളെയും പട്ടികയായെഴുതുക.

 1. കടിച്ച്. 2. എടുക്കുമ്പോൾ. 3. പറയുന്നുണ്ടു. 4. വന്നുപോയാലും. 5 . കണ്ടു 6.മുറിക്കുന്നു. 7. തിന്മാൻ. 8 . കിടന്നുറങ്ങി. 9. വരുന്നില്ല. 10. ഉണ്ണുന്നു 11. വായിക്കുന്തോറും. 12. കൊടുത്ത. 13. തുങ്ങിമരിച്ചു. 14. വിൽക്കാൻ. 15. അറിയുന്നുണ്ടു. 16. അയച്ചാൽ. 17. പോവോളം. 18. വരികിൽ. 19. പറയുന്ന ആൾ. 20. പറഞ്ഞുകേൾക്കിലും.
 2. നാമം, ക്രിയ ഈ രണ്ടിന്റെയും ലക്ഷണങ്ങൾ കൂടിയുള്ള വേറൊരുവക പദം ഉണ്ടു.

ഉദാ:-ഞാൻ പോകയില്ല എന്നതിൽ പോക എന്നതു ഞാൻ എന്ന ആഖ്യക്കുള്ള ക്രിയയും, ആ വാചകത്തിൽ തന്നേ ആയതു പ്രഥമ വിഭക്തിയിൽ ഇല്ല എന്നതിന്നു ആഖ്യയായും നില്പന്നു. കായ്ക്കും അങ്ങിനെ ആകയാൽ എന്നതിലെ ആകയാൽ എന്നതു കായ്ക്കും എന്ന ക്രിയക്കു ക്രിയയായി നിൽക്കുന്നതല്ലാതെ ആയതു തൃതിയ വിഭക്തിയായും കാണുന്നു.

ഈ വക പദങ്ങൾക്കു ക്രിയാനാമങ്ങൾ എന്നു പേർ.

 1. ചെയ്തവൻ, ചെയ്തവൾ, ചെയ്തതു ചെയ്തവർ, ചെയ്തവ,പോയവൻ, പോയവൾ, പോയതു, പോയവർ, പോയവ ഇത്യാദികളിൽ കാണുന്ന പ്രകാരം ഒരുവക ക്രിയാനാമങ്ങൾ പല വിഭക്തിയിലും കാണുന്നതുകൂടാതെ പുരുഷൻ ലിംഗം വചനം എന്നിവയും ഉള്ളതായി കാ ണും; ഇവററിനു ക്രിയാപുരുഷനാമങ്ങൾ എന്നു പേർ.

ക്രിയാനാമം, ക്രിയാപുരുഷനാമം ഈ രണ്ടിനും ക്രിയാലക്ഷണങ്ങൾ ഉള്ളതുകൊണ്ടു അപൂർണ്ണക്രിയകളായി ചേർത്തിരിക്കുന്നു.

 1. അപൂർണ്ണക്രിയകളും, അവയുടെ പൂർണ്ണങ്ങളും, പ്രത്യയങ്ങളും താഴെ പറഞ്ഞവ.
 2. അപൂർണ്ണങ്ങൾഉദാഹരണംഏതിനാൽ പൂർണ്ണം എന്ന്  പ്രത്യയങ്ങൾ
  ശബ്ദന്യൂനം വർത്തമാനം    കടിക്കുന്ന     നാമം                     വർത്തമാനപ്രത്യയം+അ
  ഭൂതം            കടിച്ച                                       ഭൂതപ്രത്യയം+അ
  ഭാവി            കടിക്കും                                    ഭാവിപോലെ

ക്രിയാന്യൂനം വ.      കടിക്കുന്ന്               ക്രിയ  വർത്തമാനപ്രത്യയം+അരയുകാരം
ഭൂതം   കടിച്ച്                             ഭൂതപ്രത്യയം+അ
ഭാവി  കടിപ്പാൻ                         വാൻ, പ്പാൻ

ഒന്നാം സംഭാവന    കടിച്ചാൽ      ”        ഭൂതപ്രത്യയം+ആൽ
രണ്ടാം സംഭാവന    കടിക്കിൽ     ”        ക്രിയാനമപ്രത്യയം+ഇൽ

ഒന്നാം അനുവാദകം കടിച്ചാലും     ”        സംഭാവനപ്രത്യയം+ഉം
രണ്ടാം അനുവാദകം കടിക്കിലും    ”

 1. പോകും,പോകാ, എന്നിങ്ങനെ ഉണ്ടെന്നു അർത്ഥം വരുത്തുന്നതും

ഇല്ലെന്നു അർത്ഥം ജനിപ്പിക്കുന്നതും ആയ രണ്ടു വിധങ്ങൾ ക്രിയയിൽ ഉണ്ടു. ഉണ്ടെന്നുകാണിക്കുന്ന ക്രിയക്കു അനുസരണം എന്നും, ഇല്ലെന്നു കാണിക്കുന്നതിന്നു നിഷേധം എന്നും പറയുന്നു.

*’കടിക്ക”എന്നിങ്ങിനെ ക്രിയാനാമം ക്കയിൽ അവസാനിക്കുന്നതായാൽ, ആ ക്രിയക്കു ബലക്രിയ എന്നു പേർ. ‘പോക’ എനിങ്ങനെ ക്രിയാനാമം ക്കയിൽ അവസാനിക്കാതിരുന്നാൽ, ആ ക്രിയ അബല ക്രിയ തന്നേ. ക്ക് എന്നതിന്നു ബല പ്രത്യയം എന്നും, ക് എന്നതിന്നു അബലപ്രതൃയം എന്നും പേരുകൾ നടപ്പു.

ഉദാ:-പോകുന്നു, പോകും എന്ന അനുസരണങ്ങൾക്കു പോകാ എന്നതു നിഷേധം; പോകാ എന്നു നിഷേധപൂർണ്ണക്രിയതന്നേ.

 1. നിഷേധക്രിയക്കും മേല്പറഞ്ഞ അപൂണ്ണങ്ങളുണ്ടു; അവ താഴെ കാണിച്ചിരിക്കുന്നു.

നിഷേധം.

അപൂർണ്ണക്രിയകൾ  ഉദാഹരണം  ഏതിനാൽ പൂർണ്ണം എന്നു  പ്രത്യയങ്ങൾ

ശബ്ദന്യൂനം             പോകാത്ത   നാമം                              ആത്ത
ക്രിയാന്യൂനം           പോകാതെ   ക്രിയ                               ആതെ
”                  പോകാഞ്ഞു                                        ആഞ്ഞു
ഒന്നാം സംഭാവന    പോകാഞ്ഞാൽ       ”                            ആഞ്ഞാൽ
രണ്ടാം സംഭാവന    പോകായ്കിൽ           ”                            ആയ്കിൽ
ഒന്നാം അനുവാദകം പോകാഞ്ഞാലും      ”                            ആഞ്ഞാലും
ക്രിയാനാമം            പോകായ്ക               ”                            ആയ്ക
ഭാവരൂപം              പോകായ്ക                                            ആയ്ക
ക്രിയാപുരുഷനാമം പു പോകാത്തവൻ    ”                  നിഷേധശബ്ദന്യൂനപ്രത്യയം
സ്ത്രീ  പോകാത്തവൾ          ”                  +ചൂണ്ടുപേർ
ന       പോകാത്തതു          ”

 അഭ്യാസം xiv.താഴെ എഴുതിയ ക്രിയകളിൽ ഇന്നിന്നിവ പൂണ്ണക്രിയകളെന്നും  ഇനിന്നവ അപൂണ്ണക്രിയകളെന്നും ഇന്നിന്നവ ഇന്നിന്ന അപൂണ്ണക്രിയകളെന്നും പട്ടികയായെഴുതുക.

 1. എടുത്താൽ. 2. പറഞ്ഞുകേട്ടു. 3. കളഞ്ഞു. 4. അറിഞ്ഞാലും. 5. കൊന്നവൻ. പറയാഞ്ഞാൽ. 7 . ചത്തുവീണു. 8. പിടെച്ചു. 9. കൊല്ലായ്ക. 10. വരികിൽ.11. പോയവൾ. 12. കേൾക്കാഞ്ഞു. 13. ഉറങ്ങി. 14. വരാത്തവൻ. 15. പറഞ്ഞതു. 16. ഉറങ്ങാഞ്ഞാൽ. 17. തിന്നു. 18. പിന്നാലും. 19. വരായ്‌വാൻ. 20. കേൾക്കിലും, 21 . ചെയ്ക. 22. വാങ്ങിയാൽ. 23. പഠിക്ക. 24. എഴുതുകിൽ, 25. ചെല്ലാതെ.
 2. ഉണ്ടു, എന്നു, അരുതു, ഇല്ല, അല്ല മുതലായ ചില ക്രിയകൾക്കു മൂന്നു കാലങ്ങളും മറ്റും ക്രമമായി നടന്നുവരുന്നില്ല. ഈ വക ക്രിയക്കു ഊനക്രിയ എന്നുപേർ.
 3. ഞാൻ നടക്കും എന്നതിൽ നടക്കും എന്ന ക്രിയ, കർത്താവായ ഞാൻ എന്നതിനോടല്ലാതെ വേറെ യാതൊന്നിനോടും ഒരു അധികാരവും ആശ്രയവുമില്ലാതെ നിൽക്കുന്നു. ഇങ്ങിനെ വല്ല ക്രിയയും കർത്താവിൽ മാത്രം അടങ്ങിനിൽക്കുമ്പോൾ അതിനു അകർമ്മകം എന്നു പേർ.

ഉദാ:-ഉറങ്ങുക, കളിക്ക, കിടക്ക, മരിക്കുക, മുതലായവ.

 1. ഞാൻ അവനെ അടിച്ചു എന്നതിൽ അടിച്ചു എന്ന ക്രിയ ചെയ്യേണ്ടതിന്നു ഞാൻ എന്നതു ഒരു നാഥനായി നിൽക്കുന്നതല്ലാതെ ആ ക്രിയയെ അനുഭവിച്ചതു അവനെ എന്നതിൽ അവൻ ആകുന്നു; ഇങ്ങിനെ ഒരു ക്രിയ കർത്താവിൽനിന്നു ഉത്ഭവിച്ചു മറെറാരു പദത്തെ ഭരിക്കുമാറുണ്ടു. ഈ വക ക്രിയക്കു സകർമ്മകക്രിയ എന്നു പേർ.

ഉദാ:- കറ്റകളെ കെട്ടാക്കി കെട്ടി, (അവർ പണത്തെ കെട്ടിവെക്കുന്നു. അവൻ മാനിനെ കൊന്നു, പന്നിയെ കണ്ടു, മാനിനെ നിലത്തു വെച്ചു.

അഭ്യാസം xv. താഴെ എഴുതിയതിൽ ഉള്ള കർമ്മങ്ങളെയും സകർമ്മകക്രിയകളെയും അകർമ്മകക്രിയകളെയും എടുത്തെഴുതുക.

 1. മേഘം മഴ തരുന്നു. 2. ഞാൻ നാളെ വരും, 8. ചിലർ കള്ളുകുടിച്ചു നടക്കുന്നു. 4. നായ് മുയലിനെ പിടിച്ചു. 5. പശു പുല്ല തിന്നുന്നു. 6. ആന മരം വലിക്കുന്നു. 7. സിംഹം ആനയെ പിളർന്നു. 8. അവൻ തിങ്കളാഴ്ച എഴുത്തുപള്ളിയിൽ വന്നില്ല. 9. മുക്കുവൻ മത്സ്യങ്ങളെ പിടിക്കുന്നു. 10. അമ്മ മകനെ എടുത്തു.

 

 1. വാക്യകാണ്ഡം (തുടർച്ച)
 2. 5 ഒരു വാക്യത്തിന്നു ആഖ്യ, ആഖ്യാതം എന്ന രണ്ടോ ആഖ്യ ആഖ്യാതം, കർമ്മം എന്ന മൂന്നോ പദങ്ങം മാത്രമേ ആവശ്യപ്പെടുന്നുള്ളു. എങ്കിലും പലപ്പോഴും ഒരു റ്വാക്യത്തിൽ അധികം പദങ്ങൾ ചേർന്നുകാണും.

ഉദാ:- ഭൂമിയിൽ ചന്ദ്രൻ ഏറ്റം ചെറുതു; ചിലർ കാളയുടെ കണ്ഠത്തിൽ ഏറി നടക്കുന്നുണ്ടു. ഈ വാക്യങ്ങളിൽ ആദ്ദ്യത്തേതിൽ ഭൂമിയിൽ, ഏറ്റം എന്നവയും – ഒടുവിലത്തേതിൽ കാളയുടെ കണ്ഠത്തിൽ ഏറി എന്നവയും അധികമായി ചേർന്ന പദങ്ങൾ ആകുന്നു.

ഇങ്ങിനെ ആഖ്യ, ആഖ്യാതങ്ങൾ, കർമ്മം ഇവ അല്ലാതെ അധികമായി ചേരുന്ന പദത്തിനു വിശേഷണം എന്നു പേർ.

58, ആഖ്യയെ വിശേഷിക്കുന്നതിനു ആഖ്യാവിശേഷണം എന്നും, ആഖ്യാതത്തെ വിശേഷിക്കുന്നതിന്നു ആഖ്യാതവിശേഷണം എന്നും, കർമ്മത്തെ വിശേഷിക്കുന്നതിന്നു കർമ്മവിശേഷaണം എന്നും പേരുകൾ നടപ്പൂ.

അഭ്യാസം xvi. താഴെ എഴതിയതിൽ ഉള്ള വിശേഷണങ്ങൾ ഇന്നിന്ന വിശേഷണങ്ങൾ എന്നു പട്ടികയായെഴുതി കാണിക്ക.

 1. ഇവൻ എന്റെ ജ്യേഷ്ഠന്റെ മകൻ തന്നേ 2. അവിടെ ആളുകൾ വളരെകൂടി, 3. അവൻ തിണ്ണം കരഞ്ഞു പറഞ്ഞു. 4. ആ വെളുത്ത പശു എന്റേറതു ആകുന്നു. 5. എഴുതുന്ന മഷി നന്നായിരിക്കേണം. 6 കുട്ടിയെ തന്നേ അടിച്ചു. 7. ദയയോടുകൂടി പറഞ്ഞു. 8.കറക്കാത്ത പശൂ തന്നേ 9. ജ്യോതിഷം പറയുന്ന ആളുകൾ വളരെ ഉണ്ടു. 10. ഇഷ്ടനാം മന്ത്രിചൊൽ കേട്ടു. 11. അവൾ കണ്ണീർ വാർത്തു.അലറിക്കരഞ്ഞു. 12. അവൻ ദ്രവ്യത്തെ കവർന്നു.
 1. വിശേഷണങ്ങൾ എപ്പോഴും ഒറ്റപ്പദങ്ങൾ ആകേണമെന്നില്ല; വാക്യങ്ങളും വിശേഷണങ്ങളായി നിൽക്കും.

ഉദാ:- എന്നെ കുത്തിയ കാളയെ വിറ്റു, നീ വിളിച്ചാൽ അവൻ വരും, എന്നെ കൊന്നാലും ഞാൻ അവിടെ പോകയില്ല, പ്രതിയെ പിടിപ്പാൻ വാറാണ്ടയച്ചു എന്നിവയിൽ എന്നെ കുത്തിയ, നീ വിളിച്ചാൽ, എന്നെ കൊന്നാലും,പ്രതിയെ പിടിപ്പാൻ എന്നിവ വിശേഷണങ്ങളായി നില്ലന്ന വാക്യങ്ങൾ തന്നേ.

ഇങ്ങിനെ വിശേഷണങ്ങളായി നിൽക്കുന്ന വാക്യത്തിനു ഉപവാക്യം എന്നു പേർ.*

അഭ്യാസം xvii.താഴെ എഴുതിയ വാക്യങ്ങളിലുള്ള എല്ലാ ഉപവാക്യങ്ങളും എടുത്തു അവ ഇനിന്ന ഉപവാക്യങ്ങൾ എന്നു പട്ടികയായെഴുതുക.

 1. ഇതു എന്നെ കടിച്ച നായ് ആകുന്നു. 2. ഞാൻ സത്യം പറയാഞ്ഞാൽ എന്നെ ശിക്ഷിക്കും. 8. ചിലർക്കു കൊടുത്താലും തൃപ്തിവരികയില്ല. 4. അവൻ എന്നെ വീട്ടിൽ ചെല്ലുവാൻ പറഞ്ഞു. 5. ഇന്നലെ മരിച്ച കുട്ടി എന്റെ സഹോദരൻ ആകുന്നു. 6. ഗുരുനാഥൻ പോകുന്നതു ഞാൻ കണ്ടു. 7. കട്ടികൾ കാലത്തെ എഴുനിൽക്കണം. 8 ഞാൻ പോകുമ്പോൾ ഒരുത്തൻ എന്നെ വിളിച്ചു. 9. നീ വായിക്കുന്നതു ഏതു പുസ്തകമാകുന്നു? 10. അവനെ അടിച്ചിട്ടു എന്തു ഫലമാകുന്നു?

III. അക്ഷരകാണ്ഡം.

 1. മേൽപറഞ്ഞതിൽനിന്നു വാക്യങ്ങൾ പദങ്ങൾകൊണ്ടുണ്ടാകുന്നു എന്നു കണ്ടു വല്ലോ. പദങ്ങളോ അക്ഷരങ്ങൾ കൊണ്ടുണ്ടാകുന്നു എന്നു നാം എഴുതുമ്പോൾ അറിയാം.

x സൂചിതം. പ്രധാന വാക്യത്തിലെ ആഖ്യയും  ഉപവാക്യത്തിലെ ആഖ്യയും ഒന്നായിരുന്നുകൂടാ; രണ്ടും വെവ്വേറെ ഉള്ളതായിരിക്കേണ്ടതാകുന്നു.

ചില അക്ഷരങ്ങൾക്കു മറെറാരു അക്ഷരത്തിന്റെ സഹായം കൂടാതെ ഉച്ചരിപ്പാൻ കഴിയും; ഈ വക അക്ഷരങ്ങൾക്കു സ്വരങ്ങൾ എന്നു പേർ.

ഉ: അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ,ഒ, ഓ, ഔ ഇവ പതിമൂന്നും സ്വരങ്ങൾ തന്നേ.

ശേഷം ക മുതൽ ക്ഷ വരെ ഉള്ള അക്ഷരങ്ങളെ സ്വരങ്ങളുടെ സഹായം കൂടാതെ ശബ്ദിപ്പാൻ പാടില്ല. അവക്കു വ്യഞ്ജനങ്ങൾ എന്നു പേർ.

 1. സ്വരങ്ങളിൽ ആ, ഈ, ഊ, ഏ, ഐ, ഓ, ഔ എന്നീ അക്ഷരങ്ങൾ നിട്ടി ഉച്ചരിക്കുന്നതുകൊണ്ടു ദീർഘങ്ങൾ എന്നും അ, ഇ, ഉ, ഊ, എ, ഒ എന്നീ അക്ഷരങ്ങൾ കുറുക്കി ഉച്ചരിക്കകൊണ്ടു കുറിയവ എന്നർത്ഥമുള്ള ഹ്രസ്വങ്ങൾ എന്നും പേരുണ്ടു.
 2. ക, ച, ട, ത, പ ഇവക്കു കടുപ്പമുള്ളവ എന്നർത്ഥമുള്ള ഖരങ്ങൾ എന്നു പേർ.
 3. ഗ, ജ, ഡ, ദ, ബ ഇവ ആ ഖരങ്ങളുടെ മൃദുക്കൾ ആകുന്നു.

അഭ്യാസം xviii. ഹ്രസ്വസ്വരങ്ങളും ദീർഘസ്വരങ്ങളും ഖരങ്ങളും മൃദുക്കളും ഇന്നിന്നവ എന്നു കാണിച്ചു മലയാള അക്ഷരമാല പട്ടികകളായി എഴുതുക.

 1. മലയാളഭാഷയിൽ രണ്ടു ശബ്ദങ്ങൾ കൂടിവന്നാൽ ഉച്ചാരണത്താൽ ഒന്നാക്കിച്ചൊല്ലന്നതു പതിവാകുന്നു. പ്രത്യയങ്ങളെ ചേർക്കുന്നതിൽ ഇതു അധികം നടപ്പൂ.

ഉദാ:- കുടയോല, കൈതപ്പൂ, വന്നാറെ, മരപ്പെട്ടി, വരുവോളം, കടിച്ചാൽ, കടിക്കുന്നവൻ

ഇങ്ങിനെ ഉച്ചാരണത്തിൽ ഒന്നാക്കിച്ചൊല്ലുന്നതിന്നു സന്ധി എന്നു പേർ.

 1. സന്ധിയിൽ ചിലപ്പോൾ രണ്ടു പദങ്ങൾ ഒന്നാകുന്നതു ആദ്യത്തെ പദത്തിന്റെ അവസാനത്തിലുള്ള സ്വരം വിട്ടുകളയുന്നതുകൊണ്ടു തന്നേ.

ഉദാ:- അഞ്ചു + ആറു = അഞ്ചാറു. വന്നു — ഇരിക്കുന്നു = വന്നിരിക്കുന്നു.

ഇങ്ങിനെ ആദ്യത്തെ പദത്തിന്റെ അവസാനത്തിലുള്ള സ്വരം വിട്ടുകളഞ്ഞു ഒന്നാക്കിച്ചൊല്ലുന്നതിന്നു ലോപം എന്നു പേർ.

 1. മറ്റു ചിലപ്പോൾ രണ്ടു പദങ്ങളുടെ നടുവെ യ ആകട്ടെ വ ആകട്ടെ ചേരുന്നതിനാൽ മറെറാരുവക സന്ധി ജനിക്കുമാറുണ്ട്.

ഉദാ:- ദയ+ഉള്ള=ദയയുള്ള, വല+ഇട്ടു =വലയിട്ടു. വെഉന്നു+ഓ= വരുന്നുവോ

ഇതിനു ആഗമം എന്നുപേർ.

 1. 6 മറ്റു ചിലതിൽ, (വിശേഷിച്ചു പ്രത്യയങ്ങൾ ചേർക്കുമ്പോൾ) അക്ഷരങ്ങൾ ഇരട്ടിച്ചുപോകുമാറുണ്ടു.

ഉദാ:- മരക്കൂട്ടം, കൈപ്പിടി, പൂത്തോട്ടം, പടക്കുതിര.

ഇതിന്നു ദ്വിത്വം എന്നു പേർ.

അഭ്യാസം xix. താഴെ എഴുതിയ ദൃഷ്ടാന്തങ്ങളിൽ ഇന്നിന്നിവ ഇന്നിന്ന സന്ധികളെന്നും, ലോപങ്ങൾ ഇന്നവ എന്നും, ആഗമങ്ങൾ ഇന്നവ എന്നും പട്ടികകളായി എഴുതിക്കാണിക്ക,

 1. കടക്കാക്ക. 2. വന്നയാൾ. 8 . കൊടുത്തുവോ. 4. തീക്കപ്പൽ. 5. കൊടുത്തൂട്ടു.
 2. മമ്പലക 7. പോവോളം 8.ചെയ്തേച്ചു 9. അരപ്പട്ട. 10. ആമയോടു. 11. മരുന്നറ. 12. എവിടന്നു. 18. അറിയാഞ്ഞു. 14. മരുമക്കത്തായo. 15. മാവിൻകീഴു.

വാക്യപരിച്ഛേദനരീതി.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നാടു കൂടി കളിപ്പാൻ ആരും ഇല്ലാതെ ഇരിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറെ എടോ വണ്ടേ, എന്നോടു കൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.

(1) – പോൾ, ഒരിക്കൽ ഒരു മടിയനായ     2, 3 ഇവക്കു പ്രധാനവാക്യം

കുട്ടി                                                    ആഖ്യ

കണ്ടു.                                                 ആഖ്യാതം

മടിയനായ                                          ആഖ്യാവിശേഷണം

പോൾ, ഒരിക്കൽ                                  ആഖ്യാതവിശേഷണങ്ങൾ

(2) തന്നോടുകൂടി കളിപ്പാൻ ആരും          1 ഇൽ ഉള്ള പോൾ എന്നതിനു

ഇല്ലാതെ ഇരിക്കും                                ന്യൂനോപവാക്യം

ആരും                                                ആഖ്യ

കളിപ്പാൻ, ഇല്ലാതെ ഇരിക്കും                 ആഖ്യാതങ്ങൾ

തന്നോടുകൂടി                                        ആഖ്യാതവിശേഷണം

(3) ഒരു വണ്ടു പറക്കുന്നത്                      ക്രിയാപുരുഷനാമോപവാക്യം 1ഇൽ
ഉള്ള കണ്ടു എന്നതിന്റെ കർമ്മം

ഒരു വണ്ടു                                            ആഖ്യ

പറക്കുന്നതു                                          ആഖ്യാതം

(4)എന്ന                                              6ൽ ഉള്ള ആറെ എന്നതിനു ശബ്ദന്യൂനോപവാക്യം

നാം ( അന്തർഭവം)                               ആഖ്യ

എന്ന                                                  ആഖ്യാതം

ഇതു(അന്തർഭവം)=1,2,3                          കർമ്മം

(5)  എടോ വണ്ടേ, എന്നോടു കൂടി           അധീന*വാക്യം; 6 ഇൽ ഉള്ള
കളിപ്പാൻ വരുമോ?                              ചോദിച്ചു എന്നതിന്റെ കർമ്മം

നീ (അന്തർഭവം)                                  ആഖ്യ
കളിപ്പാൻ വരുമോ?                              ആഖ്യാതങ്ങൾ
എടോ വണ്ടേ                                                ആഖ്യാവിശേഷണം
എന്നോടുകൂടി                                       ആഖ്യാതവിശേഷണങ്ങൾ

(6) ആറെ ചോദിച്ചു                               4,5 ഇവക്കു പ്രധാനവാക്യം
അവൻ(അന്തർഭവം)                             ആഖ്യ
എന്നു ചോദിച്ചു                                     ആഖ്യാതം
5,                                                       കർമ്മം
ആറെ                                                 ആഖ്യാതവിശേഷണം

വ്യാകരിക്കേണ്ടുന്ന ക്രമം.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ ഇ രിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറെ എടോ വണ്ടേ. എന്നോടുക്രടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.

ഒരിക്കൽ  സംഖ്യാനാമം, നപുംസകലിംഗം, ഏകവചനം, കണ്ടു എന്ന ക്രിയയെ
ആശ്രയിച്ച സപ്തമി വിഭക്തി

ഒരു മടിയൻ       നാമ,, സംഖ്യാസമാസം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ
പ്രഥമവിഭക്തി, ആയ എന്നക്രിയയെ ഭരിക്കുന്നത്.

ആയ       മടിയൻ എന്ന കർത്താവു ഭരിക്കുന്ന അപൂർണ്ണക്രിയ, അകർമ്മകം അനുസരണം, ഭൂതശബ്ദന്യൂനം, കുട്ടി എന്ന നാമത്താൽ പൂർണ്ണം

കുട്ടി         നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമ വിഭകതി, കണ്ടൂ എന്ന ക്രിയയെ ഭരിക്കുന്നതു.

തന്നോടു   നാമം, പുരുഷ പ്രതിസംജ്ഞ, ഏകവചനം, പ്രഥമപുരുഷൻ കൂടി എന്ന ക്രിയയെ ആശ്രയിച്ച സാഹിത്യതൃതീയ

*ഭിന്നാഖ്യാഖ്യാതങ്ങളും പൂണ്ണക്രിയയും ഉണ്ടായിരുന്നാലും, സ്വതന്ത്രമായി നിൽക്കാതെ  ഇരിക്കുന്ന വാക്യത്തിനു അധീനവാക്യം എന്നു പേർ.

കൂടി  ആരും എന്ന കർത്താവു ഭരിക്കുന്ന അപൂർണ്ണക്രിയ. അകർമ്മകം, അനുസരണം,
ഭൂതക്രിയാന്യൂനം, കളിപ്പാൻ എന്ന ക്രിയയാൽ പൂർണ്ണം

കളിപ്പാൻ    ആരും എന്ന കർത്താവു ഭരിക്കുന്ന അപൂർണ്ണക്രിയ, അകർമ്മകം, അനുസരണം, രണ്ടാം ഭാവിക്രിയാന്യൂനം ഇല്ലാതെ എന്ന ക്രിയയാൽ പൂർണ്ണം.

ആരും        സർവ്വാർത്ഥപ്രതിസംഖ്യ, കളിപ്പാൻ ഇല്ലാതെ ഇരിക്കും എന്ന ക്രിയകളെ ഭരിക്കുന്നതു.

ഇല്ലാതെ     ആരും എന്നതു ഭരിക്കുന്ന അപൂർണ്ണക്രിയ, ഊനം, അകർമ്മകം നിഷേധ
ക്രിയാന്യൂനം, ഇരിക്കും എന്ന ക്രിയയാൽ പൂർണ്ണം.

ഇരിക്കും      ആരും എന്നതു ഭരിക്കുന്ന ഇല്ലാതെ എന്നതിന്റെ സഹായക്രിയ, അകർമ്മകം, അനുസരണം, അപൂർണ്ണം, ഭാവിശബ്ദന്യൂനം, പോൾ എന്ന നാമത്താൽ പൂർണ്ണം.

പോൾ        നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, കണ്ടു എന്ന ക്രിയയെ ആശ്രയിച്ച പ്രഥമ.

ഒരുവണ്ടു     നാമം സംഖ്യാസമാസം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭകതി, പറക്കുന്നതു എന്ന ക്രിയയെ ഭരിക്കുന്നതു.

പറക്കുന്നതു  ഒരു വണ്ടു എന്നതു ഭരിക്കുന്ന ക്രിയ, അകർമ്മകം, അനുസരണം, അപൂർണ്ണം, വർത്തമാനക്രിയാപുരുഷനാമം, നപുംസകലിംഗം, ഏകവചനം, ദ്വിതീയവിഭക്തി, കണ്ടൂ എന്ന സകർമ്മകക്രിയയെ ഭരിക്കുന്ന കർമ്മം.

കണ്ടു          കുട്ടി എന്നതൂ ഭരിക്കുന്ന പൂർണ്ണ ക്രിയ, സകർമ്മകം, അനുസരണം, പൂർണ്ണം, ഭൂതകാലം.

എന്ന          നാം എന്നന്തർഭവിച്ചു ഭരിക്കുന്ന അപൂർണ്ണക്രിയ, ഊനം എൻധാതു, സകർമ്മകം, അനുസരണം, ഭൂതശബ്ദന്യൂനം, ആറെ എന്ന നാമത്താൽ പൂർണ്ണം.

ആറു           നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, ചോദിച്ചു എന്ന ക്രിയയെ ആശ്രയിച്ച പ്രഥമ.

ഏ              അവ്യയം, ആറു എന്നതിനെ വിശേഷിപ്പിക്കുന്നതു

എടോ         അവ്യയം, ആറു എന്നതിനെ വിശേഷിപ്പിക്കുന്നതു.

എടോ         നാമം, നപുംസകലിംഗം, ഏകവചനം, മദ്ധ്യമപ്പുരുഷൻ, വിളിരൂപം

വണ്ടേ         ടി   ടി

എന്നോടു     നാമം, പുരുഷപ്രതിസംജ്ഞ, ഏകവചനം, മദ്ധ്യമപുരുഷൻ, സാഹിത്യതൃതീയ.

കൂടി            നീ എന്നന്തർഭവിച്ചു ഭരിക്കുന്ന അപൂർണ്ണക്രിയ, അകർമ്മകം, അനുസരണം, ഭൂതക്രിയാന്യൂനം, കളിപ്പാൻ എന്ന ക്രിയയാൽ പൂർണ്ണം

വരും          നീ എന്നന്തർഭവിച്ചു ഭരിക്കുന്ന അപൂർണ്ണക്രിയ, അകർമ്മകം, അനുസരണം, ഭാവികാലം.

ഓ              അവ്യയം, വരും എന്നതിനെ വിശേഷിപ്പിക്കുന്നതു.

എന്നു          അവൻ എന്നന്തർഭവിച്ചു ഭരിക്കുന്ന അപൂർണ്ണക്രിയ, ഊനം, സകർമ്മകം, അനുസരണം, ഭൂതക്രിയാന്യൂനം ചോദിച്ചു എന്ന ക്രിയയാൽ പൂർണ്ണം.

ചോദിച്ചു      അവൻ എന്നന്തർഭവിച്ചു ഭരിക്കുന്ന പൂർണ്ണക്രിയ, സകർമ്മകം, അനുസരണം, ഭൂതകാലം

 

 

പദപരിച്ഛേദനരീതി.

കേൾക്കുന്നതിനാൽ.

കേൾ  ക്രിയാപ്രകൃതി

ക്ക്     ബലപ്രത്യയം

ഉന്നു   വർത്തമാനപ്രത്യയം(ഉ ലോപിച്ചുപോയി)

അ      ശബ്ദന്യൂനപ്രത്യയം

തു       ക്രിയാപുരുഷനാമസപുംസകപ്രത്യയം(ഉ പോയി)

ഇൻ    ആദേശരൂപപ്രത്യയം

ആൽ  തൃതീയാവിഭക്തിപ്രത്യയം

KANARESE MISSION PRESS, MANGALORE.

 

 

Leave a Reply

Your email address will not be published. Required fields are marked *