August 5, 2020

രചനാശിൽപത്തിൽ പുതുകവിത എങ്ങനെ വേറിട്ടുനിൽക്കുന്നു.

സംവാദം 4:

രചനാശിൽപത്തിൽ പുതുകവിത എങ്ങനെ വേറിട്ടുനിൽക്കുന്നു.

മോഡറേറ്റർ: വി.ജി.തമ്പി

പുതുകവിത, 1980 കളിൽ തളർച്ച നേരിട്ട മലയാളത്തിന്റെ കാവ്യരീതിക്ക് ശേഷം വരുന്ന ആധുനികാനന്തരതയെന്നോ ഉത്തരാധുനികതയെന്നോ ഒരു തരത്തിൽ വിശേഷിപ്പിച്ച് മനംമടുപ്പിച്ച് കള‍‍‍‍ഞ്ഞ ആ കവിതയായിരിക്കുമെന്ന് ‍ഞാൻ വിചാരിക്കുന്നില്ല.കാരണം, കാവ്യാത്മകതക്ക് ശേഷമുണ്ടായ ആധ്യാത്മികത കവിതയ്ക്ക് തന്നെ ഏകദേശം 30 വർഷമായിക്കഴിഞ്ഞു.അതിനാൽ ആ കാലത്തുതന്നെ ചുറ്റിത്തിരിഞ്ഞു നിന്നാൽ പുതിയ കവിതയുടെ തുറസ്സിലേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടാവും.

കവിത എന്നത് ആവിഷ്കരിക്കാൻ സാധിക്കാത്തത് ആവിഷ്കരിക്കുന്നതാണ്.പേരില്ലാത്ത ഒന്നിന് പേരിടാൻ ശ്രമിക്കുകയാണ് കവിത.ഇതുവരെയും കാണാത്തത്, ഇതുവരെയും കേൾക്കാത്തത്,ഇതുവരെയും അനുഭവിക്കാത്തത്, അങ്ങനെ ഒന്നിനെ കണ്ടെത്താനുള്ള മാന്ത്രികതയാണ് കവിതകളിലെല്ലാം നടക്കുന്നത്.അതിനെ കാലത്തിന്റെയോ ചരിത്രത്തിന്റെയോ മാത്രം നിലയിൽ നിന്ന് പരിശോധിക്കപ്പെടേണ്ടതല്ല.തീർച്ചയായും ഓരോ വ്യക്തിക്കും അയാളുടേതായ മാനദണ്ഡമുണ്ട്, ഒരു എഴുത്തു മുറിയുണ്ട്. ആ എഴുത്തുമുറിയിലെ ആധികാരികതയിൽ നിന്നുകൊണ്ടാണ് ഓരോ കവിയും അയാളുടേതായ രചനകളിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ട് ബാഹ്യമായ ചർച്ചകൾ ഒരു കവിയുടെ രചനാപരമായ അത്തരം മാനദണ്ഡങ്ങളെ അത്രമാത്രം സ്വാധീനിക്കില്ല എന്നുതോന്നുന്നു.ഏകപക്ഷീയമായ സ്വാധീനങ്ങൾക്ക് വിധേയമായിക്കഴിഞ്ഞാൽ അയാൾ കവി എന്ന രീതിയിൽ അത്രമാത്രം പ്രതീക്ഷവെക്കാനും സാധിക്കുകയില്ല.

കവിത ഒരു പുതുപ്രസ്താവനയല്ല.വളരെ സവിശേഷമായ / perticular/specific ആയ ഓരോ കവിയും അയാളുടെ തന്നെ മാനദണ്ഡങ്ങളിൽ നിന്നുകൊണ്ട്/ അനുഭവങ്ങളുടെ തലത്തിൽ നിന്നുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സവിശേഷമായൊരു മേഖലയാണ്.ഭാഷക്കുള്ളിൽ നിന്നുകൊണ്ട് ഭാഷയുടെ പുറത്തേക്ക് കുതിക്കുവാനുള്ള ശ്രമമാണ് കവിതയിൽ നടക്കുന്നത്.അനുഭൂതിയുടെ ഒരു ചരിത്രമാണ് കവിതയിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.ആ തലങ്ങളിൽ നിന്നുകൊണ്ട് കാവ്യാധുനികത കടന്നുപോയപ്പോൾ മറ്റൊരുതരം കാവ്യശീലത്തെ കുറിച്ചുള്ള ആലോചനകൾ നടക്കുകയും ചില മാനദണ്ഡങ്ങൾ, ചില രീതികൾ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പ്രത്യയശാസ്ത്രങ്ങളെല്ലാം തന്നെ പിൻമടങ്ങിക്കഴിഞ്ഞുവെന്നും വലിയ നേതൃത്വം വലിയ വ്യക്തിത്വങ്ങളുടെ ത്യാഗോ‍ജ്ജ്വലമായ മുന്നേറ്റങ്ങൾക്ക് പ്രസക്തി ഇല്ലാഎന്നും സമൂഹത്തിന്റെ വലിയ ഉരുത്തിരിയലിന് ശേഷം കവിത കുറെക്കൂടി ലഘുവാകുന്നുമെന്നുമാണ് നാം ധരിച്ചുപോന്നിട്ടുള്ളത്.ആ അർത്ഥത്തിൽ  കവിത കനം കുറഞ്ഞുപോകുന്നതിനെ  അനുഭവങ്ങളുടെ കനം കുറഞ്ഞുപോകുന്നു,അതിന് ലാഘവത്വമാണ് ആവശ്യമായിരിക്കുന്നത്.കാരണം ,കാവ്യാധുനികതയുടെ  കാലത്ത് അനുഭവത്തിന്റെ വലിയ ഭാരം കൊണ്ട് അത് ആഖ്യാനത്തിന്റെ കാര്യത്തിൽ ബൃഹത്ആഖ്യാനങ്ങളുടെ കാര്യത്തിലും താങ്ങാൻ കഴിയാത്ത വിധത്തിലുള്ള ഒരു ആവിഷ്കാരം എന്ന രീതിയിൽ തളർന്നുപോയിക്കഴിഞ്ഞിരിക്കുന്നു.കാവ്യാധുനികത എന്നും അത്തരം ഭാരങ്ങളെ ഇറക്കിവെച്ചുകൊണ്ട് ഓരോ ആളും അയാളുടെ കൊച്ചുകൊച്ചു അനുഭവങ്ങളുടെ കനംകുറവിൽ നിന്നുകൊണ്ട് അയാളെഴുതിത്തുടങ്ങട്ടെ എന്നുള്ള ഒരാശയം ഏതാണ്ട് ആധുനികാനന്തരതയുടെ ആദ്യകാലഘട്ടത്തിൽ നമുക്കെല്ലാം കാണാൻ സാധിക്കും അതിലൂടെ ഒട്ടേറെ കവികൾ നടന്നുനീങ്ങുകയും ചെയ്തു.

പക്ഷേ, ഇന്ന് ആധുനികതയേക്കാൾ സങ്കീർണ്ണമായ ഒരവസ്ഥയിലാണ് നാമിന്ന് ജീവിക്കുന്നത്. ആഗോളവൽക്കരണത്തിന്റെ, വംശഹത്യയുടെ, രാഷ്ട്രീയകശാപ്പുകളുടെ, വർഗ്ഗീയതീവ്രവാദത്തിന്റെ, വിശപ്പിന്റെ അങ്ങനെ അതികഠിനമായ രീതിയിൽ ആധുനികതയുടെ കാലത്ത് എങ്ങനെ സങ്കീർണ്ണമായിരുന്നോ അതിനേക്കാൾ എല്ലാം സങ്കീർണ്ണമായ ,ഭാരമേറിയ ഒരു കാലത്ത് ജീവിക്കുമ്പോൾ നമുക്ക് ലഘുവായ ലാഘവത്തോട് കൂടി കനംകുറഞ്ഞ പ്രത്യയശാസ്ത്രങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു കവിതക്ക് എന്ത് പ്രസക്തി എന്ന ചോദ്യത്തിലേക്ക് നമുക്ക് പോകേണ്ടതുണ്ട്.ആധുനികാനന്തരകവിത ഈ വലിയ ആഖ്യാനങ്ങളെ സമകാലികതയിൽ വലിയ പുരാവൃത്തങ്ങളെ സൃഷടിച്ചുകൊണ്ടുള്ള തന്റേടത്തെ എത്രത്തോളം കൊണ്ടുവരാൻ പുതിയ കവിതക്ക് കഴിയുന്നുണ്ട് എന്ന ചോദ്യത്തിലേക്ക് വരേണ്ടതുണ്ട്.കവിത അതിന്റെ ലാഘവത്തോടെ ചെറിയ അനുഭവങ്ങളിൽതന്നെ കുടുങ്ങിക്കിടക്കുകയാണോ വേണ്ടത്? അനുഭവങ്ങളുടെ ചുരുക്കെഴുത്തായി ഓരോ സ്വകാര്യതയുടെയും ചുരുക്കെഴുത്തായി കവിത മാറുകയാണോ വേണ്ടത്? അതോ പ്രകാശിതവും വിസ്ത്രതവുമായിട്ടുള്ള ലോകസങ്കീർണതകളുമായിട്ട് തന്റേടത്തോടെ നെ‍ഞ്ചുവിരിച്ച് നിൽക്കാവുന്ന ബൃഹത്ആഖ്യാനങ്ങൾ തന്നെയാണോ പുതുകവിത ഉണ്ടാക്കേണ്ടതെന്ന പ്രസക്തമായ ചോദ്യം ചോദിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു.ഇത് അക്കാദമിക്കായ ഒരു ചർച്ചയായിരിക്കുമെന്ന് തോന്നുന്നില്ല.ഉത്തരാധുനികതയെ സംബന്ധിച്ച് അതിനെ ചരിത്രവൽക്കരിച്ചു ധാരാളം അക്കാദമിക് ചർച്ചകൾ കേട്ടുമടുത്തുകഴിഞ്ഞു.ഇവിടെ സർഗ്ഗാത്മകമായ രീതിയിൽ അത് പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കവിത്വമുള്ള ആളുകളാണ് പങ്കെടുക്കുന്നത്.അവരുടെ അനുഭവങ്ങളെ മുൻനിർത്തി ആശയങ്ങൾ കൊണ്ടുവരിക.സ്വന്തം എഴുത്തുമുറിയിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഭാഷയെ ഭാഷയുപയോഗിച്ച് എങ്ങനെയാണ് പുതുക്കാൻ ശ്രമിക്കുന്നത്?..അത്യന്തം സങ്കീർണമായിട്ടുള്ള ഈ കാലഘട്ടത്തെ ചെറുതായ ലാഘവത്തോടെയാണോ നാം നേരിടേണ്ടത്?തുടങ്ങിയ ചോദ്യങ്ങൾ നാം ചോദിക്കേണ്ടിവരും.

ആധുനികതയുടെയും കാവ്യാധുനികതയുടെയും ആധുനികാനന്തരതയുടെയുമായ ഭാവുകത്വത്തിന് ശേഷം ഒരു പുതിയ കവിത പിറവികൊള്ളുന്നു എന്ന പ്രതീക്ഷയിലാണ് നാമിരിക്കുന്നത്.മലയാളത്തിന്റെ എഴുത്തും വായനയും പുതിയ നിർവചനങ്ങളെ, പുതിയ സമവാക്യങ്ങളെയും നേരിട്ടുകൊണ്ടിരിക്കുകയാണ്.പ്രത്യേകിച്ചും ബ്ളോഗെഴുത്തിലൂടെയെല്ലാം മറ്റൊരു വമ്പിച്ച രീതിയിൽ മാറ്റം വരുന്നു. ഒരു ക്യാമ്പസിൽ നിന്നു നാം സംസാരിക്കുമ്പോൾ ആദ്യം ക്യാമ്പസുകളിൽ സാഹിത്യഭാഷയായിരുന്നു, ഇന്ന് അങ്ങനെയല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്.ഡിജിറ്റൽ ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.ഡിജിറ്റൽ ക്യാമ്പസായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് അത് നമ്മുടെ ആവിഷ്കാരങ്ങളെയും എഴുത്തിനെയും വായനയെയും അട്ടിമറിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പുതുകവിത അതിഭീകരമായ രീതിയിൽ ആധുനികാനന്തരതയെയും കാവ്യാധുനികതയെയും നേരിട്ടുകൊണ്ട്, പുതിയ ഒരു സംവേദനത്തിലേക്ക് എത്തിച്ചേരുക എന്ന ചിന്തിക്കേണ്ടതുണ്ട്.ഇവിടെ സംസാരിക്കുന്നവർ ആധുനികാനന്തരതയുടെ വക്താക്കളാണ്.സംബോധന ചെയ്യപ്പെടുന്നവർ മിക്കവരും ഏറ്റവും പുതിയ കവിതയുടെ ലോകത്ത് സഞ്ചരിക്കുന്നവരുമാണ്.അതിന്റേതായ സംഘർഷം ഇവിടെയുണ്ടാവാൻ സാധ്യതയുണ്ട്.

അൻവർ അലി

രചനാശി‌‌‌ൽപത്തെ കുറിച്ച് സംസാരിക്കാനാണ് നിർദേശം. രചനാശില്പം എന്ന വാക്ക് ഒരു സംശയാസ്പദമായ വാക്കാണ്. പൊതുവെ കവിതയുടെ      flow content                   എന്ന രീതിയിലാണ്  സംസാരിക്കാറുള്ളത്.ഞാൻ അതിനെ രണ്ടുകുടിചേർത്ത് ഘടന എന്ന്  വിളിക്കുന്നു.പ്രശസ്ത സ്വീഡിഷ് കവിതയായിട്ടുള്ള ഡൊവാസ് ചാൾതൊയുടെ ഒരു പരാമർശം –യഥാർത്ഥത്തിൽ കവിത ഒരു ഭാഷയാണ് . ആകാശത്തിൽ നക്ഷത്രങ്ങളുള്ള പോലെ,നക്ഷത്രങ്ങളെ താരിച്ചറിയുന്ന പോലെ കവിയെ കവികൾ കോംപിനേഷൻസ് ഉണ്ടാക്കുന്നു.കവിതയിലെ അത്മനിഷ്ഠമായ കാര്യങ്ങളെ നിരസിക്കുന്നില്ല, മറിച്ച് കവിതയുടെ ഭാഷ എന്ന കവിതയുടെ കേന്ദ്രമായിരിക്കുന്ന മുഖ്യമായ ഭാവന  അതിന്റെ  പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ചാൾസ്ക്കോയുടെ ഈ കവിത എന്നു ‍‍‍ഞാൻ മനസ്സിലാക്കുന്നു. കവിതയിൽ വേറെ എന്ത് ഇല്ലങ്കിലും കാവ്യ ഭാഷ പ്രധാനമാണ്. ദു‍‍ഖകരമോ ആഴമോ സവിശേഷമോ ആയ അനു‍ഭവങ്ങൾ ലൗകികമോ അലൗകികമോ ആയ അനുഭവങ്ങൾ ഉണ്ടാവാം. എന്നാൽ കാവ്യഭാഷ എല്ലാവർക്കും എല്ലാനിലയിലും ഉണ്ടാവണമെന്നില്ല.അതിനാൽ കവിതയുടെ ഭാഷ പ്രധാനമാണ്,ധാതുവാണ്. ഇനി മലയാളത്തിലേക്ക് വന്നാൽ ,

“വാരിധിതന്നിൽ തിരമാലകളെന്ന പോലെ

ഭാരതി പദാവലി തോന്നേണം കാലെകാലെ”

ഒരുഭാഷയുടെ ദൃഢീകരണത്തിന്റെ വേദനയും ആവേശവും ഈ വരികളിലുണ്ട്. ഭാഷ രൂപപ്പെട്ട്രുവരുന്ന കാലത്ത് പുതിയ ഭാഷാസ്വരൂപങ്ങളെ മൊത്തത്തിലാണ് എഴുത്തച്ഛൻ കാണുന്നത്. കുമാരനാശാൻ കുറച്ചുകൂടി സവിശേഷമായി കാണുന്നു .അതിനാലാണ്,

“ഇന്നു ഭാഷയിതാപൂർണ്ണമിങ്ങഹോ”

എന്നു കുമാരനാശാൻ സവിശേഷമായ ഭാഷയെക്കുറച്ചാണ് പറയുന്നത് . വിനിമയ ഭാഷയിൽ നിന്ന് കാവ്യഭാഷയിലേക്ക് കടക്കുമ്പോഴാണ് ആശാൻ വരുന്നത്.

ആധുനിക ജീവിതത്തിന്റെ  സാമൂഹികമായ ഒഴുക്കുകൾ സങ്കീർണ്ണമായ കാലത്താണ്,കവിയുടെ ഒരുപാട് രാഷ്ട്രീയഭാഗങ്ങൾ വരുന്ന കാലത്താണ് കടമറ്റത്ത് വാക്കുകൾ വാചകങ്ങളാക്കി അയൽദേശത്ത് തൊഴിൽ തേടും തെമ്മാടികളെക്കുറിച്ച് സൂചിപ്പിക്കുന്നത്.

ആധുനികതയുടെ പ്രധാനപ്പെട്ട നോവലുകളെഴുതി കഴി‍ഞ്ഞതിനുശേഷമുളള കാലഘട്ടത്തിലാണ് കാവ്യഭാഷ കുറച്ചുകൂടി ജനാധിപത്യത്തിനു വിധേയമായതും പുതിയ തരം സാങ്കേതികവിദ്യകൾ ഉണ്ടായതും. തീർച്ചയായിട്ടും കാവ്യഭാഷയുടെ സ്വാതന്ത്രം ഏതു കാലഘട്ടത്തിലും വളരെ തുറന്ന രീതിയിലുളളതായിരുന്നു.മാത്രമല്ല കാവ്യഭാഷയിൽ ജനാധിപത്യത്തിന്റെ നന്മയും തിന്മയും കലർന്ന ഒരു കാലഘട്ടമായിരുന്നു ഇത്.

ആധുനികതയുടെ പ്രധാനപ്പെട്ട കൃതിയെന്നു പറയുന്ന ഒന്നാണ്  കുരുക്ഷേത്ര .വളരെ കോസ്മിക് ആയിട്ടുള്ള ഒരു ബലമാണ് അയ്യപ്പപണിക്കരുടെ ഈ കവിതയിലുള്ളത്. ആധുനിക കാലഘട്ടത്തൽ എഴുതിതുടങ്ങുകയും ആധുനിക കാലത്തിന്റെ ഓജസ്സ് അല്ലാതിരിക്കുകയും ചെയ്ത ഒരു കവിയാണ് ജയശീലൻമാഷ്.

“ ഹഹഹ വളരുന്നു നഗരഭൂമിയിൽ “

-ജയശീലൻമാഷ്-

ആ കാലഘട്ടത്തിലെ എല്ലാ മൂല്യ‍ങ്ങളുടെയും സ്വത്വബോധപരമായ ഒരു പിടച്ചിലുകളും അദ്ദേഹത്തിന്റെ കവിതകളിലുണ്ട്. വസ്തുക്കൾ അകായപ്പെട്ട ഒരു ചെറിയ distortion ന്റെ അമശത്തിലൂടെ മാത്രം കവിതയിലേക്ക സ‍ഞ്ചരിക്കുകയെന്നത് ജയശീലൻമാഷിന്റെ കവിതയിൽ മനോഹരമായി പറ‍‍ഞ്ഞിട്ടുണ്ട്. കവിതയെ കവിതയായി മാത്രം കൊണ്ട്പോകുക അല്ലാത്തതിനെ കൊണ്ട്പോകാതിരിക്കുക. കവിതയല്ലാത്തത് ഏത് എന്ന് തീരുമാനിക്കുന്നതിന്റെ അകത്താണ് ചർച്ചനടക്കുന്നത്. ഏതൊരു വാക്കിനുമൊരു അവതരണമഴിവുണ്ട് അതൊര സാധ്യതയാണ്.അല്ലാതെ എഴുത്ത് കവിതയുടെ മാത്രമായ ഒരു രീതിയല്ല.

പുതിയ കവിതകൾക്ക് ഒരുപാട് സാധ്യതകൾ തെളി‍ഞ്ഞിട്ടുണ്ട്. സൂക്ഷമായെ കുറിച്ചുള്ള ഒരു ഏകാന്തമായ സങ്കൽപ്പമല്ല അക്കാലത്തുണ്ടായിരുന്നത്. പുതിയ പുതിയ cons                 ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്തുണ്ടായത്. മലയാളികളെ ആകെ ആത്മസെല്ലിലൂടെ കാണാനുള്ള ഒരു പരിധി നമുക്കുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *