August 5, 2020

രചനാശിൽപത്തിൽ പുതുകവിത എങ്ങനെ വേറിട്ടുനിൽക്കുന്നു.

സംവാദം 4: രചനാശിൽപത്തിൽ പുതുകവിത എങ്ങനെ വേറിട്ടുനിൽക്കുന്നു. മോഡറേറ്റർ: വി.ജി.തമ്പി പുതുകവിത, 1980 കളിൽ തളർച്ച നേരിട്ട മലയാളത്തിന്റെ കാവ്യരീതിക്ക് ശേഷം വരുന്ന ആധുനികാനന്തരതയെന്നോ ഉത്തരാധുനികതയെന്നോ ഒരു തരത്തിൽ വിശേഷിപ്പിച്ച് മനംമടുപ്പിച്ച് കള‍‍‍‍ഞ്ഞ ആ കവിതയായിരിക്കുമെന്ന് ‍ഞാൻ വിചാരിക്കുന്നില്ല.കാരണം, കാവ്യാത്മകതക്ക് ശേഷമുണ്ടായ ആധ്യാത്മികത കവിതയ്ക്ക് തന്നെ ഏകദേശം 30 വർഷമായിക്കഴിഞ്ഞു.അതിനാൽ ആ കാലത്തുതന്നെ ചുറ്റിത്തിരിഞ്ഞു നിന്നാൽ പുതിയ കവിതയുടെ തുറസ്സിലേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടാവും. കവിത എന്നത് ആവിഷ്കരിക്കാൻ സാധിക്കാത്തത് ആവിഷ്കരിക്കുന്നതാണ്.പേരില്ലാത്ത ഒന്നിന് പേരിടാൻ ശ്രമിക്കുകയാണ് കവിത.ഇതുവരെയും കാണാത്തത്, […]

അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..?

സംവാദം  3 അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..? മോഡറേറ്റർ: സജയ്  കെ.വി പ്രവാസം എന്നതിന്റെ ഏറ്റവും ലലിതമായ അർത്ഥം, ഒരാൾ തന്റെ ദേശം വിട്ടുപോകുകയെന്നതാണ്. ഒരാൾ തന്റെ സ്വന്തം ദേശം വിട്ടുപോയി മറ്റൊരു ദേശത്തു നിന്നുകൊണ്ട് ദൂരദർശനത്താൽ കൂടുതൽ ബ്രഹാദാകാരമായി മാറിയ സ്വന്തം ദേശത്തെ നോക്കികാണലും എഴുതലുമാണ് പ്രവാസാവിഷ്കാരം.മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാൽ ദേശപലമയുടെ അനുഭവം-പലദേശങ്ങളുടെ അനുഭവം -അന്യദേശത്തിൽ നിന്നുള്ള അനുഭവം മലയാള കവിതയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ കവി കുമാരനാശാനാണ്. നല്ല […]

നവമാധ്യമങ്ങൾ മലയാളകവിതയെ നവീകരിച്ചിട്ടുണ്ടോ..?

സംവാദം: രണ്ട് മോഡറേറ്റർ   : അബ്ദുൾ ഹക്കീം കവിതയെ കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കാഴ്ച്ചപ്പടുകളെ എല്ലാം മാറ്റിമറിച്ച സാങ്കേതികവിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായതോടെ മറ്റു മേഖലകളിൽ എന്നപോലെ കവിതയിലും വലിയ മാറ്റങ്ങൾ ഉണ്ടായി.കവിതയുടെ  ആഖ്യാനത്തിൽ, ഘടനയിൽ  സംവേദനത്തിൽ എല്ലാം ഉണ്ടായ മാറ്റങ്ങൾ നാം പലതരത്തിൽ വിലയിരുത്താറുണ്ട്. ഇന്ന് കവിത കൂടുതൽ എഴുതപ്പെടുന്നു. കൂടുതൽ വായിക്കപ്പെടുന്നു. വായിക്കുക എന്ന പ്രാഥമിക തലത്തിനപ്പുറം അതിനെ മറ്റുതലങ്ങളുമായി ബന്ധിപ്പിക്കുക വഴി കവിതയുടെ ആസ്വാദനതലം വർദ്ധിക്കുന്നു. സൈബർസ്പെയ്സിൽ ഒരു […]

പുതുകവിത: ആധുനികതയുടെ തുടർച്ചയോ വിച്ഛേദമോ..?

സംവാദം ഒന്ന് സിവിക് ചന്ദ്രൻ ആധുനിക കവിതയുടെ തുടക്കം 60- 70കളിലാണോ 70-80കളിലാണോ എന്ന് ആദ്യം വിശദീകരിക്കേണ്ടിയിരിക്കുന്നു. അയ്യപ്പപണിക്കർ, എൻ.എൻ. കക്കാട്, ആറ്റൂർ തുടങ്ങിയവരുടെ കവിതകൾ കേട്ട്  ‘ ഈ വിശാദന്മാർ തൃക്കണ്ണു നേടിയിരുന്നുവെങ്കിൽ’ എന്നൊരു നെടുവീർപ്പ് 70-80കളിൽ വായനക്കാരിൽ ഉണ്ടായിരുന്നു.ഈ ഇടപെടൽ പിന്നീട് ആധുനിക കവിതയെ രാഷ്ട്രീയവത്കരിക്കുകയും രാഷ്ട്രീയ കവിതയെ ആധുനികവത്കരിക്കുകയും  ചെയ്തുവെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും കെ.ജി.ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ഇത്തരം കവിതകളുടെ ഔദ്യോദിക വക്താവായ ബി.രാജീവനും ചേർന്നാണ് മലയാളത്തിലെ ആധുനിക കവിതയെ-അരാജകവാദപരമായ, അസ്തിത്വവാദപരമായ കവിതയെ റാഡിക്കലാക്കിയതെന്ന് […]