August 5, 2020

അനുപ്രയോഗങ്ങളുടെ പ്രത്യയസ്വഭാവവും വർഗ്ഗീകരണസാധ്യതയും

ഭാഷയുടെ ഭാവപ്രകാശനസാധ്യതകളെപ്രകടമാക്കുന്ന ഭാഷാസംവർഗ്ഗങ്ങളിലൊന്നാണ് അനുപ്രയോഗം. ഒരു വ്യാകരണമൂലകമാവുമ്പോഴും അത് വ്യാകരണനിയമങ്ങൾക്കു മുഴുവനായും വഴങ്ങാതെ രൂപപരവും അർത്ഥപരവുമായ സന്ദിഗ്ധതകൾ പ്രകടിപ്പിക്കുന്നു. മുഖ്യധാതുവിന് പരമായിനിന്ന് അതിന്റെ കാലാദ്യർത്ഥങ്ങളെ പരിഷ്‌ക്കരിക്കുന്ന ധാതുരൂപമായഅനുപ്രയോഗത്തെ,ഭംഗിക്രിയ'(്‌ലൃയ ീള ലഹലഴമിരല), സഹായക്രിയ, സഹായവചനം, ഉപപദം, അനുഗക്രിയ എന്നിങ്ങനെവ്യത്യസ്ത സംജ്ഞകളിലൂടെയാണെങ്കിലും1മലയാളവ്യാകരണം ഏറെപ്രാധാന്യത്തോടെ ചർച്ച ചെയ്തിട്ടുണ്ട്. അനുപ്രയോഗങ്ങളുടെ സ്വഭാവസവിശേഷതകൾ കൃത്യമായി നിർണ്ണയിക്കുന്നതിൽ പണ്ഡിതന്മാരെല്ലാം നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്.പ്രത്യേകവിഭാഗമായി പരിഗണിച്ച് ചർച്ചചെയ്യുമ്പോഴും അനുപ്രയോഗങ്ങൾക്ക് ഇതരവ്യാകരണസംവർഗ്ഗങ്ങളുമായുള്ള ബന്ധം അവരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഗുണ്ടർട്ടിന്റെ മലയാളഭാഷാവ്യാകരണം(1868),ക്രിയാധികാരത്തിൽ ‘സഹായക്രിയകളെന്നപേരിലാണ് അനുപ്രയോഗത്തെചർച്ചയ്‌ക്കെടുക്കുന്നത്. ‘മലയാഴ്മയിൽ ഓരോ ക്രിയകളെ, വല്ല പൂരണം വരുത്തുവാൻ […]

രചനാശിൽപത്തിൽ പുതുകവിത എങ്ങനെ വേറിട്ടുനിൽക്കുന്നു.

സംവാദം 4: രചനാശിൽപത്തിൽ പുതുകവിത എങ്ങനെ വേറിട്ടുനിൽക്കുന്നു. മോഡറേറ്റർ: വി.ജി.തമ്പി പുതുകവിത, 1980 കളിൽ തളർച്ച നേരിട്ട മലയാളത്തിന്റെ കാവ്യരീതിക്ക് ശേഷം വരുന്ന ആധുനികാനന്തരതയെന്നോ ഉത്തരാധുനികതയെന്നോ ഒരു തരത്തിൽ വിശേഷിപ്പിച്ച് മനംമടുപ്പിച്ച് കള‍‍‍‍ഞ്ഞ ആ കവിതയായിരിക്കുമെന്ന് ‍ഞാൻ വിചാരിക്കുന്നില്ല.കാരണം, കാവ്യാത്മകതക്ക് ശേഷമുണ്ടായ ആധ്യാത്മികത കവിതയ്ക്ക് തന്നെ ഏകദേശം 30 വർഷമായിക്കഴിഞ്ഞു.അതിനാൽ ആ കാലത്തുതന്നെ ചുറ്റിത്തിരിഞ്ഞു നിന്നാൽ പുതിയ കവിതയുടെ തുറസ്സിലേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടാവും. കവിത എന്നത് ആവിഷ്കരിക്കാൻ സാധിക്കാത്തത് ആവിഷ്കരിക്കുന്നതാണ്.പേരില്ലാത്ത ഒന്നിന് പേരിടാൻ ശ്രമിക്കുകയാണ് കവിത.ഇതുവരെയും കാണാത്തത്, […]

അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..?

സംവാദം  3 അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..? മോഡറേറ്റർ: സജയ്  കെ.വി പ്രവാസം എന്നതിന്റെ ഏറ്റവും ലലിതമായ അർത്ഥം, ഒരാൾ തന്റെ ദേശം വിട്ടുപോകുകയെന്നതാണ്. ഒരാൾ തന്റെ സ്വന്തം ദേശം വിട്ടുപോയി മറ്റൊരു ദേശത്തു നിന്നുകൊണ്ട് ദൂരദർശനത്താൽ കൂടുതൽ ബ്രഹാദാകാരമായി മാറിയ സ്വന്തം ദേശത്തെ നോക്കികാണലും എഴുതലുമാണ് പ്രവാസാവിഷ്കാരം.മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാൽ ദേശപലമയുടെ അനുഭവം-പലദേശങ്ങളുടെ അനുഭവം -അന്യദേശത്തിൽ നിന്നുള്ള അനുഭവം മലയാള കവിതയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ കവി കുമാരനാശാനാണ്. നല്ല […]

ഗാർത്തുവെയിറ്റിന്റെ മലയാളവ്യാകരണസംഗ്രഹം – മലയാളത്തിന്റെ ആദ്യ അപഗ്രഥനാത്മകമാതൃക

ലിസ്റ്റൻ ഗാർത്തുവെയിറ്റ് – ജീവചരിത്രക്കുറിപ്പ് മലയാള വ്യാകരണസംഗ്രഹത്തിന്റെ കർത്താവായ ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റിനെപ്പറ്റി വിശദമായ വിവരങ്ങൾ ലഭ്യമല്ല. ഗുണ്ടർട്ടിനു പകരക്കാരനായി എത്തുകയും ഗുണ്ടർട്ടിന്റെ കൃതികൾ വിപുലപ്പെടുത്തുകയും മലബാറിലെ വിദ്യാഭ്യാസപരിഷ്കരണത്തിൽ വലിയ സംഭാവനകൾ നൽകുകയും ചെയ്ത ഗാർത്ത്‌വെയിറ്റ് പക്ഷെ നമ്മുടെ ചരിത്രങ്ങളിൽ തമസ്കരിക്കപ്പെട്ട ഒരു വ്യക്തിത്വമാണ്. ഗാർത്ത്‌വെയിറ്റിനെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്ധനായിരുന്നു ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ് എന്ന ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ് (James Grant Liston Garthwaite) (1833 […]

നവമാധ്യമങ്ങൾ മലയാളകവിതയെ നവീകരിച്ചിട്ടുണ്ടോ..?

സംവാദം: രണ്ട് മോഡറേറ്റർ   : അബ്ദുൾ ഹക്കീം കവിതയെ കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കാഴ്ച്ചപ്പടുകളെ എല്ലാം മാറ്റിമറിച്ച സാങ്കേതികവിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായതോടെ മറ്റു മേഖലകളിൽ എന്നപോലെ കവിതയിലും വലിയ മാറ്റങ്ങൾ ഉണ്ടായി.കവിതയുടെ  ആഖ്യാനത്തിൽ, ഘടനയിൽ  സംവേദനത്തിൽ എല്ലാം ഉണ്ടായ മാറ്റങ്ങൾ നാം പലതരത്തിൽ വിലയിരുത്താറുണ്ട്. ഇന്ന് കവിത കൂടുതൽ എഴുതപ്പെടുന്നു. കൂടുതൽ വായിക്കപ്പെടുന്നു. വായിക്കുക എന്ന പ്രാഥമിക തലത്തിനപ്പുറം അതിനെ മറ്റുതലങ്ങളുമായി ബന്ധിപ്പിക്കുക വഴി കവിതയുടെ ആസ്വാദനതലം വർദ്ധിക്കുന്നു. സൈബർസ്പെയ്സിൽ ഒരു […]

പുതുകവിത: ആധുനികതയുടെ തുടർച്ചയോ വിച്ഛേദമോ..?

സംവാദം ഒന്ന് സിവിക് ചന്ദ്രൻ ആധുനിക കവിതയുടെ തുടക്കം 60- 70കളിലാണോ 70-80കളിലാണോ എന്ന് ആദ്യം വിശദീകരിക്കേണ്ടിയിരിക്കുന്നു. അയ്യപ്പപണിക്കർ, എൻ.എൻ. കക്കാട്, ആറ്റൂർ തുടങ്ങിയവരുടെ കവിതകൾ കേട്ട്  ‘ ഈ വിശാദന്മാർ തൃക്കണ്ണു നേടിയിരുന്നുവെങ്കിൽ’ എന്നൊരു നെടുവീർപ്പ് 70-80കളിൽ വായനക്കാരിൽ ഉണ്ടായിരുന്നു.ഈ ഇടപെടൽ പിന്നീട് ആധുനിക കവിതയെ രാഷ്ട്രീയവത്കരിക്കുകയും രാഷ്ട്രീയ കവിതയെ ആധുനികവത്കരിക്കുകയും  ചെയ്തുവെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും കെ.ജി.ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ഇത്തരം കവിതകളുടെ ഔദ്യോദിക വക്താവായ ബി.രാജീവനും ചേർന്നാണ് മലയാളത്തിലെ ആധുനിക കവിതയെ-അരാജകവാദപരമായ, അസ്തിത്വവാദപരമായ കവിതയെ റാഡിക്കലാക്കിയതെന്ന് […]

ജ്ഞാനപ്പാന: കാലവും കവിതയും

മദ്ധ്യകാല മലയാളസാഹിത്യത്തിലെ നിത്യവിസ്മയമായ ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചോ കാവ്യജീവിതത്തെപറ്റിയോ ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം  കാര്യമായ ധാരണകൾ രൂപീകരിക്കാൻ നമ്മുടെ സാഹിത്യഗവേഷകന്മാർക്കായിട്ടില്ല. ലഭ്യമായ ചരിത്രവസ്തുതകളുടെയും ആന്തരികസൂചനകളുടെയും പിൻബലത്തിൽ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചും ജ്ഞാനപ്പാനയുടെ കാവ്യസൗന്ദര്യത്തെക്കുറിച്ചും നടത്തുന്ന ഈ സമഗ്രമായ അന്വേഷണം നമ്മുടെ സാഹിത്യചരിത്രവിജ്ഞാനീയത്തിന് ഒരു പുതിയ ദിശാബോധം നൽകും. 1.പൂന്താനം: വ്യക്തിയും കാലവും ഒട്ടേറെ ഐതിഹ്യങ്ങൾ നിറഞ്ഞതാണ് പൂന്താനത്തിന്റെ ജീവചരിത്രം. ആ ജീവചരിത്രം പരമാവധി കൃത്യതയോടെ രചിക്കാൻ സഹായകമായ ചരിത്ര രേഖകളാവട്ടെ  തീരെ ലഭ്യമല്ല താനും. മലയാള സാഹിത്യത്തിന്റെ […]

ജ്ഞാനപ്പാന: കാലവും കവിതയും

മദ്ധ്യകാല മലയാളസാഹിത്യത്തിലെ നിത്യവിസ്മയമായ ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചോ കാവ്യജീവിതത്തെപറ്റിയോ ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം  കാര്യമായ ധാരണകൾ രൂപീകരിക്കാൻ നമ്മുടെ സാഹിത്യഗവേഷകന്മാർക്കായിട്ടില്ല. ലഭ്യമായ ചരിത്രവസ്തുതകളുടെയും ആന്തരികസൂചനകളുടെയും പിൻബലത്തിൽ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചും ജ്ഞാനപ്പാനയുടെ കാവ്യസൗന്ദര്യത്തെക്കുറിച്ചും നടത്തുന്ന ഈ സമഗ്രമായ അന്വേഷണം നമ്മുടെ സാഹിത്യചരിത്രവിജ്ഞാനീയത്തിന് ഒരു പുതിയ ദിശാബോധം നൽകും. 1.പൂന്താനം: വ്യക്തിയും കാലവും ഒട്ടേറെ ഐതിഹ്യങ്ങൾ നിറഞ്ഞതാണ് പൂന്താനത്തിന്റെ ജീവചരിത്രം. ആ ജീവചരിത്രം പരമാവധി കൃത്യതയോടെ രചിക്കാൻ സഹായകമായ ചരിത്ര രേഖകളാവട്ടെ  തീരെ ലഭ്യമല്ല താനും. മലയാള സാഹിത്യത്തിന്റെ […]

പുതിയ കേരളം, പുതിയ കേരളീയത-പ്രാദേശിക സുസ്ഥിര വികസനം മാതൃഭാഷയിലൂടെ

കേരളീയതയെ സംബന്ധിച്ച ചർച്ചകൾക്ക് പല തലങ്ങളുണ്ട്. ചരിത്രത്തിലൂടെ വികസിച്ചുവന്ന ഒരു ആത്മബോധമാണത് എന്നു കരുതുകയാണെങ്കിൽ കേരളീയത പഴയ കാലത്തിൽ നിന്ന് പുതിയ കാലത്തേക്ക് നീളുന്ന ഒരു ലക്ഷ്യോന്മുഖ പ്രവർത്തനമാണ്. സാഹിത്യകൃതികളെയോ ചരിത്രകൃതികളെയോ മുൻനിർത്തി നാം ഇത്തരം വാദങ്ങൾ ഉയർത്താറുണ്ട്. മധ്യകാലത്തിന് ശേഷം അച്ചടി മേൽക്കൈ നേടിയതോടെയും പത്രവും പുസ്തകങ്ങളും വ്യാപകമായതോടെയും പുതിയ ഒരു ദേശീയ സമൂഹം രൂപപ്പെട്ടുവെന്ന് വാദിക്കാറുണ്ട്. അച്ചടിയിലൂടെ പരസ്പരം വിനിമയം ചെയ്യുന്ന പുതിയ സമൂഹം പഴയ ജാതി,മത,പ്രാദേശിക ഭേദങ്ങൾക്കപ്പുറത്ത് ഒരു ഭാഷാസമൂഹത്തെ നിർമിച്ചു    എന്നാണ് […]

ഓണത്തല്ല് : ശരീരപഠനവും സംസ്‌കാരരൂപീകരണവും

നിലവിലുള്ള ഒരു സംജ്ഞയുടെ അർത്ഥത്തെ പരിഷ്‌കരിക്കുക, വിപുലപ്പെടുത്തുക എന്നിവ വിജ്ഞാനശാഖയുടെ വികസ്വരാവസ്ഥയേയാണ് സൂചിപ്പിക്കുന്നത്. മാറുന്ന കാല-ദേശ-വീക്ഷണങ്ങൾക്കനുസരിച്ച് വിജ്ഞാനശാഖയുടെ അടിസ്ഥാനകൽപ്പനകൾവരെ മാറിപ്പോവുകയോ പുതുഅർഥങ്ങളിലേയ്ക്ക് വിന്യസിക്കപ്പെടുകയോ ചെയ്യാം. ആധുനികതയുടെ ജ്ഞാനപരിസരത്തിൽ നിന്നുള്ള അന്വേഷണങ്ങളുടെ പരിമിതി അതിജീവിക്കാനാണ് പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്‌കാരപഠനത്തിന്റെ കൈവഴിയായ ശരീരപഠനത്തിന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് പാലക്കാട് ജില്ലയിലെ പല്ലശ്ശേനയിൽ നടക്കുന്ന ഓണത്തല്ലിനെ വ്യാഖ്യാനിക്കാനാണ് പ്രബന്ധം ശ്രമിക്കുന്നത്. തദ്ദേശീയമായ ശരീരപഠനത്തിന്റെ ഉപദർശനങ്ങളുപയോഗിച്ച് പുതിയ സംസ്‌കാരരൂപീകരണത്തെയും പരിണാമത്തെയും വിശദീകരിക്കാനും മുതിരുന്നു. ശരീരപഠനമെന്നത് മലയാളത്തെ സംബന്ധിച്ച് താരതമ്യേന പുതിയ […]