August 18, 2019

കാവ്യാശ്രുപൂജ

കാവ്യാശ്രുപൂജ                                                                                 ഡോ.തനുജ ജി പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതപ്പെട്ട അനുസ്മരണശ്ലോകങ്ങളുടെ സമാഹാരമായ നിവാപാഞ്ജലിയെക്കുറിച്ച്: കാര്യസ്ഥതയ്ക്കും കവിതയ്ക്കുമൊട്ടു- പൊരുത്തമില്ലെന്നു ശഠിച്ചിടുന്നോർ വായിച്ചു നോക്കട്ടെ ഗുരോ, ഭവാന്റെ ചരിത്രമാം നവ്യപുരാണരത്നം. ……………………………………………………… ……………………………………………………… മനീഷിമാർ ചൊൽവു:  ഗുരോ ഭവാന്റെ നിസ്സീമമധ്യാപന പാടവത്താൽ പട്ടാമ്പിയിൽസ്സംസ്കൃതമുച്ചരിപ്പൂ പച്ചക്കിളിക്കുഞ്ഞുങ്ങൾ പോലുമൊന്നായ്  (വിദ്വാൻ,നമ്പ്യാരുവീട്ടിൽ നാരായണമേനോൻ)      മലബാറിലെ നവോത്ഥാനപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു ഒരു കാലത്ത് പട്ടാമ്പി. ആ നവോത്ഥാന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയ മഹദ്വ്യക്തിത്വങ്ങളിൽ ഒരാളാണ് പുന്നശ്ശേരി ശ്രീ നീലകണ്ഠ ശർമ്മ. […]